Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ​ക്‌​ട​റേ​റ്റ്‌...

ഡോ​ക്‌​ട​റേ​റ്റ്‌ നേ​ടി​യ ദ​മ്പ​തി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
ഡോ​ക്‌​ട​റേ​റ്റ്‌ നേ​ടി​യ ദ​മ്പ​തി​ക​ളെ ആ​ദ​രി​ച്ചു
cancel
camera_alt

ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഫി​റോ​സ് ആ​ര്യ​ൻ​തൊ​ടി​ക​യെ​യും ഭാ​ര്യ വി.​പി. സ​മീ​ന​യെ​യും ഗ്ലോ​ബ​ൽ

ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി ആ​ദ​രി​ച്ച​പ്പോ​ൾ

ജി​ദ്ദ: ക​ലിം​ഗ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന്​ ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്മെൻറി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ സൗ​ദി പ്ര​വാ​സി​ക​ളാ​യ ഫി​റോ​സ് ആ​ര്യ​ൻ​തൊ​ടി​ക​യെ​യും അ​തേ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന്​ മാ​ത്ത​മാ​റ്റി​ക്സി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഭാ​ര്യ വി.​പി. സ​മീ​ന​യെ​യും ഗ്ലോ​ബ​ൽ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി ആ​ദ​രി​ച്ചു. എ​ട​വ​ണ്ണ സീ​തി ഹാ​ജി സൗ​ധ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റും എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റു​മാ​യ വി.​പി. അ​ഹ​മ്മ​ദ്കു​ട്ടി മ​ദ​നി ഇ​രു​വ​ർ​ക്കും ഫ​ല​കം ന​ൽ​കി. സൗ​ദി​യി​ലെ ജോ​ലി​ക്കി​ട​യി​ലും കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ത​ള​രാ​തെ കി​ട്ടി​യ ഒ​ഴി​വു​സ​മ​യം വേ​ണ്ട​രീ​തി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​ണ് ത​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ന് നി​ദാ​ന​മെ​ന്ന് ഫി​റോ​സ് പ​റ​ഞ്ഞു.

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ക​ണ്ട സ്വ​പ്‍ന​പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് ഇ​ത്ത​രം പ​രി​ശ്ര​മ​ങ്ങ​ൾ എ​ന്ന് വി.​പി. സ​മീ​ന​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ എം.​സി. മാ​ലി​ക്ക്, റ​ഹ്​​മ​ത്തു​ല്ല (കു​ട്ട​ൻ) അ​രീ​ക്കോ​ട്, സ​ക്കീ​ർ എ​ട​വ​ണ്ണ, യൂ​സു​ഫ്, പി. ​ഗ​ഫൂ​ർ, ഹം​സ ചെ​മ്മ​ല തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ൽ​ഫീ​ക്ക​ർ ഒ​താ​യി സ്വാ​ഗ​ത​വും കെ.​സി. ഫൈ​സ​ൽ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honored
News Summary - The couple, who earned their doctorates, were honored
Next Story