മസ്ജിദുൽ ഹറാമിൽ മതാഫിലെ മുറ്റവും താഴത്തെ നിലയും ബേസ്‌മെൻറും ഉംറ തീർഥാടകർക്ക് മാത്രമാക്കി
text_fieldsജിദ്ദ: മസ്ജിദുൽ ഹറാം മതാഫിലെ മുറ്റവും താഴത്തെ നിലയും ബേസ്‌മെൻറും ഉംറ തീർഥാടകർക്ക് മാത്രമായി നിശ്ചയിച്ചു. മതാഫിലെ തിരക്ക് കുറക്കാനും ഉംറ കർമങ്ങൾ സുഗമമാക്കുന്നതിനും വേണ്ടിയാണിത്. ഉംറ തീർഥാടകരുടെ പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കാൻ മൂന്ന് പ്രധാന കവാടങ്ങളും നിശ്ചയിച്ചിട്ടുണ്ട്. കിങ് അബ്ദുൽ അസീസ് കവാടം, കിങ് ഫഹദ് കവാടം, ബാബു സലാം എന്നിവയാണവ. നമസ്കരിക്കാനെത്തുന്നവർക്ക് 144 കവാടങ്ങളും അജിയാദ് പാലം, ശുബൈക പാലം, മർവ പാലം എന്നിവയും നിശ്ചയിച്ചിട്ടുണ്ട്.
മൂന്നാം സൗദി വിപുലീകരണത്തിന്റെ എല്ലാ നിലകളിലും കിങ് ഫഹദ് വികസന ഭാഗത്തെ നിലകളിലും മുഴുവൻ മുറ്റങ്ങളിൽ നമസ്കാരത്തിനു സൗകര്യമുണ്ടാകും. ഹറമിലേക്ക് വരുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന് ഇരുഹറം കാര്യാലയ അധികൃതർ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.