Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ ബൂസ്​റ്റർ ഡോസിന്​ 18 വയസിന്​ മുകളിലുള്ളവർക്ക് ബുക്ക്​ ചെയ്യാം

text_fields
bookmark_border
covid vaccine 9821
cancel

ജിദ്ദ: സൗദിയിൽ 18​ വയസിന്​ മുകളിലുള്ളവർക്ക്​ കോവിഡ്​ വാക്​സിൻ ബൂസ്​റ്റർ ഡോസ്​ എടുക്കാൻ തീയതി ബുക്ക്​ ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ്​ എടുത്ത്​ ആറ്​ മാസം കഴിഞ്ഞവർക്കാണ് ബൂസ്​റ്റർ ഡോസ്​ നൽകുക. അത്രയും ഇടവേള എത്തിയവർ മാത്രം​ ബുക്ക്​ ചെയ്യുക.

സിഹ്വത്തി, തവക്കൽന ആപ്ലിക്കേഷനുകളിലൂടെ ബുക്കിങ്​ നടത്താനാകും. ഗുരുതരമായ ആരോഗ്യ പ്രശ്​നങ്ങൾ നേരിടുന്നവർ എത്രയും വേഗം ബുസ്​റ്റർ ഡോസ്​ എടുക്കാൻ മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. അവയവം മാറ്റിവയ്ക്കൽ, വൃക്കസംബന്ധമായ തകരാറുകൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയ രോഗപകരാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്ക്​ മൂന്നാമത്തെ ബൂസ്​റ്റർ ഡോസ് നൽകാൻ ആരംഭിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു.കൂടാതെ ബൂസ്​റ്റർ ഡോസ്​ ആഗ്രഹിക്കുന്ന മറ്റ്​ വിഭാഗം ആളുകൾക്ക്​​ ബുക്കിങ്​ സംവിധാനങ്ങൾ ഒരുക്കുമെന്നും അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccine
News Summary - The Covid vaccine booster dose can be booked for those over 18 years of age
Next Story