കൗമാരം ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം –ഡോ. അലി അക്ബർ ഇരിവേറ്റി
text_fieldsയാംബു: ഏറ്റവും ആസ്വാദ്യകരമായ ജീവിതഘട്ടമാണ് കൗമാരമെന്നും വഴിതെറ്റിക്കാൻ കാത്ത് പതിയിരിക്കുന്ന അപകടങ്ങളെ കരുതിയിരിക്കണമെന്നും പരിശീലകനായ ഡോ. അലി അക്ബർ ഇരിവേറ്റി അഭിപ്രായപ്പെട്ടു. 'മതം വിദ്വേഷമല്ല വിവേകമാണ്' ശീർഷകത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിനിെൻറ ഭാഗമായി യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച 'ടീനേജ് പ്രോഗ്രാ'മിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ നല്ല ചുറ്റുപാടുകളുണ്ടാക്കാൻ ശ്രദ്ധിക്കാനും വ്യക്തിനന്മക്കും സമൂഹ നന്മക്കും ക്രിയാത്മകമായി സമയം ഉപയോഗപ്പെടുത്താനും വിദ്യാർഥികൾ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. യാംബു റോയൽ കമീഷൻ ദഅ്വ സെൻറർ മലയാള വിഭാഗം മേധാവി അബ്ദുൽ അസീസ് സുല്ലമി ഓൺലൈൻ സംഗമത്തിൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.