പുടിന്റെ വിവർത്തകനെ തിരുത്തി കിരീടാവകാശി
text_fieldsറിയാദ്: റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിവർത്തകനെ തിരുത്തി. ബുധനാഴ്ച രാത്രി യമാമ കൊട്ടാരത്തിൽ ഇരു നേതാക്കളും തമ്മിലെ സംഭാഷണത്തിനിടയിലാണ് വിവർത്തകൻ പുടിന്റെ വാക്കുകൾ വിവർത്തനം ചെയ്തപ്പോൾ തെറ്റുവരുത്തിയത്.
‘ഏകദേശം 100 വർഷം മുമ്പ് സൗദി അറേബ്യയുടെ സ്വാതന്ത്ര്യം അംഗീകരിച്ച ആദ്യത്തെ രാജ്യമാണ് സോവിയറ്റ് യൂനിയൻ’ എന്നാണ് വിവർത്തകൻ പറഞ്ഞത്. ‘സൗദി അറേബ്യ സ്വതന്ത്രമായതല്ല, കാരണം അത് ചരിത്രത്തിലൊരിക്കലും ‘കോളനിവത്കരിക്കപ്പെട്ടിരുന്നില്ല’ എന്ന് അപ്പോൾ തന്നെ കിരീടാവകാശി തിരുത്തി. ‘സൗദി അറേബ്യ കൊളോണിയലിസത്തിന് വിധേയമായിരുന്നില്ല. മറിച്ച് അത് വീണ്ടും ഏകീകരിക്കപ്പെടുകയായിരുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുടിൻ സംസാരം തുടരുന്നതിനിടെയായിരുന്നു കിരീടാവകാശിയുടെ ഇടപെടലും തിരുത്തലും. സൗദി അറേബ്യ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിഭാഷകനോട് തിരുത്തിയ കിരീടാവകാശിയുടെ വിഡിയോ ക്ലിപ് ‘സൗദി അറേബ്യ ഒരു കോളനിയല്ല’ എന്ന തലക്കെട്ടിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.