സൗദിയിലെ അണക്കെട്ടുകൾ കേന്ദ്രീകരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളൊരുക്കുന്നു
text_fieldsജിദ്ദ: മക്ക മേഖലയിലെ അണക്കെട്ടുകൾ കേന്ദ്രീകരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളൊരുക്കുമെന്ന് സൗദി പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം മക്ക ബ്രാഞ്ച് ഡയറക്ടർ എൻജി. സഈദ് അൽഗാംദി അറിയിച്ചു. പ്രധാന നഗരങ്ങളോട് ചേർന്നുകിടക്കുന്ന അണക്കെട്ടുകളുടെ പരിസരത്ത് സ്വകാര്യ നിക്ഷേപത്തോടെ പാർക്കുകൾ, ഭക്ഷണശാലകൾ, വിശ്രമകേന്ദ്രങ്ങൾ, മറ്റ് വിനോദസഞ്ചാര സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ ഒരുക്കുന്നതിനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ത്വാഇഫിലെ ഇഖ്രിമ അണക്കെട്ടുമായി ബന്ധപ്പെട്ട അശ്രദ്ധയെക്കുറിച്ചും മോശമായ അറ്റകുറ്റപ്പണിയെക്കുറിച്ചും പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് മറുപടിയായാണ് അൽഗാംദി ഇപ്രകാരം പ്രതികരിച്ചത്.
അമിതമായ വെള്ളപ്പൊക്ക അപകടങ്ങളിൽനിന്ന് ത്വാഇഫിനെ സംരക്ഷിക്കുന്നതിൽ ഇഖ്രിമ അണക്കെട്ടിനുള്ള സ്ഥാനം അദ്ദേഹം എടുത്തുപറഞ്ഞു. മഴക്കാലത്ത് ഭൂഗർഭജലത്തിെൻറ പുനരുജ്ജീവനവും വെള്ളപ്പൊക്കവും ഏറ്റവുമധികം അനുഭവപ്പെടുന്ന പ്രദേശമാണ് ഈ മേഖലകൾ. രാജ്യത്തിെൻറ പടിഞ്ഞാറൻ തീരങ്ങളിൽ ശരാശരി 120 മില്ലിമീറ്റർ മഴ ലഭിക്കുമ്പോൾ ത്വാഇഫ്, മെയ്സൻ ഗവർണറേറ്റുകളിൽ ശരാശരി 300 മില്ലിമീറ്റർ മഴ ലഭിക്കുന്നുണ്ട്.
404 ദശലക്ഷം ഘനമീറ്റർ സംഭരണശേഷിയുള്ള കുടിവെള്ളം സംഭരിക്കുന്നതിനായാണ് നാല് അണക്കെട്ടുകൾ. കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ളം സംഭരിക്കാനാണ് ബാക്കിയുള്ള 52 അണക്കെട്ടുകൾ.പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും പൗരന്മാർക്ക് വെള്ളം ലഭ്യമാക്കുന്നതിനായി മക്ക മേഖലയിൽ 350 കിണറുകളുണ്ട്. വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളം എത്തിക്കുന്നതിന് ടാങ്കറുകളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.