സുരക്ഷാഭടന്മാരോടൊപ്പം ഇഫ്താറിൽ പങ്കുചേർന്ന് ഡെപ്യൂട്ടി ഗവർണർ
text_fieldsമക്ക: മസ്ജിദുൽ ഹറാമിൽ സേവനനിരതരായ സുരക്ഷാഭടന്മാരോടൊപ്പം മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ് ഇഫ്താറിൽ പങ്കാളിയായി. ചൊവ്വാഴ്ച വൈകീട്ടാണ് ഡെപ്യൂട്ടി ഗവർണർ ഹറമിലെത്തിയത്. സുരക്ഷ മേഖലയിലെ നിരവധി ഉദ്യോഗസ്ഥർ ഇഫ്താറിൽ പങ്കെടുത്തു. മേഖല ഗവർണർ അമീർ ഖാലിദ് അൽഫൈസലിന്റെ റമദാൻ ആശംസകൾ സുരക്ഷ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടി ഗവർണർ അറിയിച്ചു.
തീർഥാടകരെ സേവിക്കുന്നതിനായി കൂടുതൽ പരിശ്രമിക്കാനും അതിനായുള്ള ജോലികൾ ഇരട്ടിയാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഹറമിൽ തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങളും സുരക്ഷപ്രവർത്തന കേന്ദ്രവും പരാതികൾ സ്വീകരിക്കുന്നതിനുള്ള കേന്ദ്രവും സന്ദർശിച്ചു. റമദാൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.