'പ്രതീക്ഷ 2030' കേരള വികസന ഉച്ചകോടി സംഘടിപ്പിച്ചു
text_fieldsദമ്മാം: അടുത്ത ഒരു ദശാബ്ദക്കാലത്തേക്കുള്ള കേരളത്തിെൻറ സമഗ്രവികസന രൂപരേഖ തയാറാക്കാന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് െഡവലപ്മെൻറ് സ്റ്റഡീസ് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റിയുമായി ചേർന്ന് 'പ്രതീക്ഷ 2030' എന്ന പേരില്‍ വികസന ഉച്ചകോടി സംഘടിപ്പിച്ചു. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന ഉച്ചകോടിയുടെ ആദ്യഘട്ടം വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളികളുമായുള്ള ആശയവിനിമയത്തിലൂടെ തുടക്കംകുറിച്ചു. രാജ്യത്തിെൻറ വിവിധ പ്രവിശ്യകളിൽനിന്നുള്ള വ്യത്യസ്തമേഖലകളിൽ കഴിവുതെളിയിച്ചവർ പങ്കെടുക്കുകയും തങ്ങളുടെ കാഴ്ചപ്പാടുകളും നിർദേശങ്ങളും അവതരിപ്പിക്കുകയും ചെയ്തു.
സാമൂഹിക സാംസ്കാരിക പൈതൃകങ്ങളിൽ ഉറച്ചുനിന്ന് സമഗ്ര വികസന കാഴ്ചപ്പാടുകൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഇതിനകംതന്നെ കേരളത്തിെൻറ വികസന മണ്ഡലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞതായി വാർത്തക്കുറിപ്പിൽ പറഞ്ഞു. പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. കേരളത്തിെൻറ പ്രതിപക്ഷനേതാവും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ രമേശ് ചെന്നിത്തല സംസാരിച്ചു. ഡയറക്ടർ ബി.എസ്. ഷിജു, മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ.എ.എസ് എന്നിവർ വെബിനാർ നിയന്ത്രിച്ചു. ജോസഫ് വാഴക്കൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.