ഡ്രോൺ ആക്രമണശ്രമം സഖ്യസേന തകർത്തു
text_fieldsജിദ്ദ: സൗദി അറേബ്യയിലെ ജീസാനുനേരെ ഹൂതികൾ വിക്ഷേപിച്ച അഞ്ചു ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച നാലു ഡ്രോണുകളും അറബ് സഖ്യസേന തകർത്തു. ബുധനാഴ്ച അർധരാത്രിയും വ്യാഴാഴ്ച പുലർച്ചയുമായിരുന്നു ഇറാൻ പിന്തുണയോടെയുള്ള ഹൂതി മിലിഷ്യകളുടെ ആക്രമണം. രാജ്യത്തെ സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആസൂത്രിതവും മനഃപൂർവവും ശത്രുതാപരവുമായ ശ്രമങ്ങളുടെ ഭാഗമാണ് തുടർച്ചയായ ഇത്തരം ആക്രമണങ്ങളെന്ന് സഖ്യസേന പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി സാധാരണക്കാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സഖ്യസേന അറിയിച്ചു.
യമനിൽ സുരക്ഷയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് സമഗ്ര വെടിനിർത്തൽ വേണമെന്ന സൗദി അറേബ്യയുടെ ആവർത്തിച്ചുള്ള ആഹ്വാനങ്ങൾ അവഗണിച്ച് ഹൂതികൾ അടുത്തിടെ നിരവധി സൗദി നഗരങ്ങളിലും പ്രദേശങ്ങളിലും സിവിലിയന്മാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.