തലച്ചോറിനുള്ളിൽ റോബോട്ട് ഉപയോഗിച്ച് ഇ.ഇ.ജി ചിപ്പുകൾ സ്ഥാപിച്ചു
text_fieldsജിദ്ദ: റോബോട്ടിനെ ഉപയോഗിച്ച് തലച്ചോറിനുള്ളിൽ ഇലക്ട്രോ എൻസെഫലോ ഗ്രാം (ഇ.ഇ.ജി) ചിപ്പുകൾ സ്ഥാപിച്ച് ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി. പരമ്പരാഗത ചികിത്സകളോട് പ്രതികരിക്കാത്ത അപസ്മാരം ബാധിച്ച ഒരു രോഗിക്കാണ് റോബോട്ടിനെ ഉപയോഗിച്ച് തലച്ചോറിനുള്ളിൽ ഇ.ഇ.ജി ചിപ്പുകൾ സ്ഥാപിച്ചത്.
തലച്ചോറിലെ അപസ്മാരം മൂലമുണ്ടാകുന്ന പ്രദേശങ്ങൾ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയും പിന്നീടത് നീക്കംചെയ്യുന്നതിനുമാണ്. ഇതോടെ പശ്ചിമേഷ്യയിൽ ആദ്യമായി റോബോട്ടിനെ ഉപയോഗിച്ച് തലച്ചോറിനുള്ളിൽ ഇ.ഇ.ജി ചിപ്പുകൾ സ്ഥാപിച്ച ആശുപത്രിയായി മാറി. വലിയ ശസ്ത്രക്രിയ ഇടപെടലില്ലാതെ ഇ.ഇ.ജി ചിപ്പുകൾ സ്ഥാപിക്കാനാകുമെന്നതാണ് റോബോട്ട് സാങ്കേതിക വിദ്യയുടെ പ്രത്യേകത. ഇലക്ട്രോ കാർഡിയോ ഗ്രാം ചിപ്പുകൾ സ്ഥാപിക്കാൻ തലയോട്ടിയിൽ രണ്ട് മില്ലിമീറ്ററിൽ കൂടാത്ത ഒന്നിലധികം ദ്വാരങ്ങൾ നിർമിക്കലാണ്. തലയ്ക്കുള്ളിൽനിന്നുള്ള വൈദ്യുതി പ്രവർത്തനം അളക്കുന്നതിനാണിത്.
അപസ്മാരം ഉണ്ടാകുന്ന പ്രദേശങ്ങൾ നിർണയിക്കുകയും ചെയ്യുന്നു. ആവശ്യമായ അളവുകൾ കണക്കാക്കുന്നതിനും ദ്വാരങ്ങൾ നിർമിക്കുന്നതിനും ശരിയായ സ്ഥാനങ്ങൾ നിർണയിക്കുന്നതിനുമുള്ള പരമ്പരാഗത ‘ലെക്സെൽ-ഫ്രെയിം’ രീതിക്ക് പകരം റോബോട്ട് സാങ്കേതികവിദ്യ മികച്ച രീതിയാണ്.
കൂടുതൽ സമയവും വലിയ പരിശ്രമവും ഇതിന് ആവശ്യവുമില്ല. റോബോട്ടിെൻറ ഉപയോഗം അപസ്മാരം മൂലമുണ്ടാകുന്ന സ്ഥലങ്ങൾ കൃത്യമായി നിർണയിക്കാനാകുമെന്നതും ഇതിെൻറ സവിശേഷതയാണ്. പരമ്പരാഗത സാങ്കേതിക വിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന അളവിലുള്ള സുരക്ഷിതത്വത്തോടൊപ്പം മെഡിക്കൽ നടപടിക്രമത്തിെൻറ സമയം ഹ്രസ്വമാണ്. ഇത് രോഗിയുടെ അന്തിമ ഫലങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. റോബോട്ടിെൻറ ഉപയോഗം തലച്ചോറിൽ ചിപ്പുകൾ സ്ഥാപിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. നാഡീസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട മറ്റ് നിരവധി ശസ്ത്രക്രിയകളും ഇങ്ങനെ നടത്താൻ കഴിയും.
ലോകത്തെ പ്രമുഖ ആശുപത്രികളിൽ റോബോട്ടിക് സർജറിക്ക് ഇപ്പോൾ മുൻഗണന നൽകുന്നുണ്ട്. കൂടുതൽ കൃത്യതയോടും വഴക്കത്തോടും നിയന്ത്രണത്തോടും കൂടി സങ്കീർണമായ നിരവധി ഓപറേഷനുകൾ നടത്താൻ ഇത് ഡോക്ടർമാരെ അനുവദിക്കുന്നു.
ഇത് വീണ്ടെടുക്കൽ കാലയളവ് കുറക്കുന്നതിനും രോഗികൾക്ക് പാർശ്വ സങ്കീർണതകൾ കുറക്കുന്നതിനും സഹായിക്കുന്നു. പ്രത്യേക ആരോഗ്യ പരിചരണം നൽകുന്നതിൽ ലോകത്തെ ഏറ്റവും പ്രമുഖ ആശുപത്രികളിൽ ഒന്നാണ് ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ.
ബ്രാൻഡ് ഫിനാൻസിെൻറ തരംതിരിക്കൽ അനുസരിച്ച് 2023 ലെ ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ പട്ടികയിൽ അടുത്തിടെ 20ാം സ്ഥാനത്തെത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ-ഉത്തരാഫ്രിക്കൻ മേഖലയിൽ ഈ സ്ഥാപനം ഒന്നാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.