Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈജിപ്ഷ്യൻ സയാമീസ്...

ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ 'സൽമയും സാറയും' റിയാദിലെത്തി

text_fields
bookmark_border
ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ സൽമയും സാറയും റിയാദിലെത്തി
cancel
camera_alt

ഇൗജിപ്​ഷ്യൻ സയാമീസ്​ ഇരട്ടകളായ സൽമയേയും സാറയേയും റിയാദിലെത്തിയപ്പോൾ

ജിദ്ദ: വേർപെടുത്തൽ ശസ്​ത്രക്രിയക്കായി ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ 'സൽമയും സാറയും' റിയാദിലെത്തി. സയാമീസ്​ ഇരട്ടകൾ മാതാപിതാക്കളോടൊപ്പം ചൊവ്വാഴ്​ചയാണ്​ ഇൗജിപ്​തിൽ നിന്ന്​ റിയാദ്​ കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്​.

പിതാവ്​ അബ്​ദുൽ ഗനി ഹിലാൽ തനിക്ക്​ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും സൗദി ഭരണകൂടത്തിന്​ നന്ദി പറഞ്ഞു. സൽമാൻ രാജാവി​െൻറ നിർദേശത്തെ തുടർന്നാണ്​​ ഇരട്ടകളെ റിയാദിലെത്തിച്ചത്​. നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കിങ്​ അബ്​ദുല്ല ചിൽഡ്രൻസ്​ സ്‌പെഷലിസ്​റ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ വരുംദിവസങ്ങളിൽ ആരോഗ്യപരിശോധനകളും വേർപ്പെടുത്തൽ ശസ്​ത്രക്രിയ സാധ്യതാ പഠനത്തിനും വിധേയമാക്കും. സൽമയും സാറയും റിയാദിലെത്തിയതോടെ വേർപ്പെടുത്തൽ ശസ്​ത്രക്രിയക്കായി സൗദിയിലെത്തിച്ച സയാമിസ്​ ഇരട്ടകളുടെ എണ്ണം 118 ആയി.


22 രാജ്യങ്ങളിൽ നിന്നുള്ള സയാമീസ്​ ഇരട്ടകളെ ഇതിനകം റിയാദിലെത്തിച്ച്​ സൗദി ദേശീയ സയാമീസ്​ വേർപ്പെടുത്തൽ ശസ്​ത്രക്രിയ പദ്ധതിക്ക്​ കീഴിൽ ശസ്​ത്രക്രിയക്ക്​ വിധേയമാക്കിയിട്ടുണ്ട്​. ഏതാണ്ടെല്ലാം വിജയം കാണുകയും ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhEgyptianSiamese
News Summary - The Egyptian Siamese twins 'Salma and Sarah' arrived in Riyadh
Next Story