അബ്ഹയിലെ വൈദ്യുതാലങ്കാരം സഞ്ചാരികളെ ആകർഷിക്കുന്നു
text_fieldsഅബ്ഹ: സൗദി ടൂറിസം വകുപ്പും അബ്ഹ നഗരസഭയും മുത്തഹദ പാർക്കിന് സമീപം ഒരുക്കിയ വൈദ്യുതാലങ്കാരം കാണാൻ സ്വദേശി-വിദേശി കുടുംബങ്ങളുടെ തിരക്ക്. പെരുന്നാളും സ്കൂൾ അവധിക്കാലവും ആഘോഷിക്കുന്നതിനായി അബ്ഹയിൽ എത്തുന്ന സഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്നതാണ് മഴപെയ്യുന്നപോലുള്ള എൽ.ഇ.ഡി ബൾബിൽ തീർത്ത വിസ്മയ കാഴ്ച. നിത്യേന നൂറുകണക്കിന് ആളുകളാണ് ഈ കാഴ്ച കാണാനെത്തുന്നത്.
തിരക്ക് അധികമായതിനെ തുടർന്ന് ഇവിടേക്കുള്ള വാഹന ഗതാഗതം നിർത്തിവെച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചു വരുന്നവരെ 'തവൽക്കനാ' ആപ്പിൻെറ പരിശോധനക്കും താപപരിശോധനക്കും ശേഷമാണ് പ്രവേശിപ്പിക്കുന്നത്. മാസ്ക് ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്താൽ പോലും സുരക്ഷ ഉദ്യോഗസ്ഥർ ഇടപെട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. മുൻവർഷങ്ങളിൽ ഇവിടെ സ്ഥാപിച്ചിരുന്ന വർണ്ണക്കുടകളും ജനശ്രദ്ധ ആകർഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.