സായാഹ്ന സംഗമം സംഘടിപ്പിച്ചു
text_fieldsദമ്മാം: ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി സായാഹ്ന സംഗമം സംഘടിപ്പിച്ചു. സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡൻറ് മൻസൂർ എടക്കാട് സംഗമം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന നിലവിൽവന്ന് 71 വർഷം പിന്നിടുമ്പോൾ രാജ്യത്തിെൻറ ഭരണഘടന സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ തെരുവിൽ സമരം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റുകളെ വളർത്തുന്ന കർഷക വിരുദ്ധ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന നഗരിയിൽ സമരം ചെയ്യുന്ന കർഷകരെ തെരുവിൽ നേരിട്ട പൊലീസ് നടപടിയിൽ സംഗമം പ്രതിഷേധിച്ചു. ഭയമില്ലാത്ത ഒരു ജനതയുടെ മുന്നേറ്റം കണ്ട കേന്ദ്രസർക്കാർ ജനദ്രോഹപരമായ ബില്ല് പിൻവലിക്കണമെന്നും കേരള സർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണം റദ്ദ് ചെയ്യണമെന്നും പരിപാടിയിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. സായാഹ്ന സംഗമത്തിൽ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡൻറ് മൻസൂർ ആലങ്കോട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സുൽത്താൻ ഇബ്രാഹിം കൊല്ലം, അഹമ്മദ് സൈഫുദ്ദീൻ, ശരീഫ് തങ്ങൾ എന്നിവർ സംസാരിച്ചു. സുബൈർ നാറാത്ത്, അഫ്നാസ് കണ്ണൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.