നൂർ മുഹമ്മദ് കതിരൂർ പ്രവാസം അവസാനിപ്പിച്ച് മടങ്ങി
text_fieldsദമ്മാം: ദമ്മാം-ഖോബാർ മേഖലകളിൽ സാമൂഹിക ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന നൂർ മുഹമ്മദ് കതിരൂർ 27 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു. സൗദി അരാംകോ കൺസൾട്ടൻസി സ്ഥാപനമായ വുഡ് അൽഅജ്ലാൻ കമ്പനി ഉദ്യോഗസ്ഥനായിരുന്ന തലശ്ശേരി കതിരൂർ സ്വദേശി നൂർ മുഹമ്മദ് 20 വർഷം മുമ്പുതന്നെ പ്രവാസി ഇന്ത്യക്കാരുടെ തൊഴിൽ നിയമ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. കിഴക്കൻ പ്രവിശ്യയിലെ വിവിധ ഘടകങ്ങളിൽ നേതൃനിരയിൽ പ്രവർത്തിച്ച അദ്ദേഹത്തിന് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി യാത്രയയപ്പ് നൽകി.
മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ഓഡിറ്റർ യു.എ.ഇ. റഹിം ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി നിർവാഹകസമിതി അംഗം അഹമ്മദ് പുളിക്കൽ, കെ.എം.സി.സി ഭാരവാഹികളായ സക്കീർ അഹമ്മദ്, മാമു നിസാർ, ഹംസ തൃക്കടീരി, അബ്ദുൽ അസീസ് എരുവാട്ടി, ഹമീദ് വടകര, സിദ്ദീഖ് പാണ്ടികശാല, ഖാദർ വാണിയമ്പലം, നൗഷാദ് തിരുവനന്തപുരം, അഷ്റഫ് ഗസാൽ, റഹ്മാൻ കാരയാട്, സിറാജ് ആലുവ, മുസ്താഖ് പേങ്ങാട്, മുസ്തഫ കമാൽ കോതമംഗലം, ബഷീർ ബാഖവി പറമ്പിൽപീടിക, ഹുസൈൻ എ.ആർ. നഗർ, മനാഫ് താനൂർ എന്നിവർ സംസാരിച്ചു. പ്രവിശ്യ ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും സി.പി. ശരീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.