നാലുപതിറ്റാണ്ടിെൻറ പ്രവാസം; ജാബിർക്ക ജന്മനാട്ടിലേക്ക് മടങ്ങി
text_fieldsമസ്കത്ത്: ഒമാനിലെ പ്രവാസി സമൂഹത്തിനിടയില്‍ സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന തലശ്ശേരി സ്വദേശി പി.ഒ ജാബിർ 41 വർഷത്തെ പ്രവാസത്തിന് ശേഷം ജന്മനാട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച രാത്രിയുള്ള വിമാനത്തിലായിരുന്നു മടക്കം. പോളിഗ്ലോട്ട് ജാബിർ എന്ന് ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം തലശ്ശേരിക്കാർക്ക് മാത്രമല്ല മസ്കത്തിലെ എല്ലാ മലയാളികൾക്കും പ്രിയങ്കരനായിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യാത്രയയപ്പ് നൽകാൻ സാധിക്കാത്തതിലുള്ള വിഷമം ഉള്ളിലൊതുക്കി സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ജാബിറിന് യാത്രാമംഗളം നേർന്നു.
പ്രവാസ ജീവിതത്തിെൻറ ആദ്യ വർഷങ്ങൾ ഷോറൂം സെയിൽസ്മാനായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീടുള്ള 38 വർഷം തൊഴിൽ പരിശീലന സ്ഥാപനമായ പോളിഗ്ലോട്ടിലായിരുന്നു ജോലി. ആരോഗ്യ മന്ത്രാലയത്തിലേക്ക് അടക്കം റിക്രൂട്ട്മെൻറുകൾ പോളിഗ്ലോട്ട് വഴിയാണ് നടക്കുക. നിരവധി പേർക്കാണ് ഇദ്ദേഹം ജോലി ശരിയാക്കി നൽകിയിട്ടുള്ളത്. ജോലി തേടിയെത്തിയിരുന്നവരുടെ ഒരാശ്രയമായിരുന്നു എന്നും ജാബിർക്കയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. നാട്ടിൽനിന്ന് ആര് എത്തിയാലും ആദ്യം ഇദ്ദേഹത്തെ കണ്ട് റെസ്യൂമെ നൽകുകയായിരുന്നു ചെയ്തിരുന്നത്. ഒരുപക്ഷേ, 1995 - 2005 കാലഘട്ടത്തിൽ മസ്കത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി ശരിയാക്കി നൽകിയത് ഇദ്ദേഹമായിരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ ജീവിതത്തിെൻറ ഭാഗമാക്കിയ ഇദ്ദേഹം വർഷങ്ങളായി ഒമാനിലെ തലശ്ശേരി മുസ്ലിം വെൽഫെയറിെൻറ നേതൃസ്ഥാനത്തും പ്രവർത്തിച്ചുവരുകയായിരുന്നു. മറ്റുള്ളവരുടെ ജീവിതത്തിലെ വിഷമതകൾക്കും കഷ്ടപ്പാടുകൾക്കും കൂടി മനസ്സിൽ ഇടം നൽകുന്ന എപ്പോഴും സ്നേഹനിർഭരമായ പുഞ്ചിരിയോടെ കാണാറുള്ള അപൂര്‍വം വ്യക്തികളിൽ ഒരാളായിരുന്നു ഇദ്ദേഹമെന്ന് സുഹൃത്തുക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.