Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറിവി‍െൻറ ഉത്സവത്തിന്​...

അറിവി‍െൻറ ഉത്സവത്തിന്​ വീണ്ടും ആരവമുയരുന്നു; എജുകഫെ സീസൺ -ആറ് ജനുവരി 28ന്​​ തുടങ്ങും

text_fields
bookmark_border
അറിവി‍െൻറ ഉത്സവത്തിന്​ വീണ്ടും ആരവമുയരുന്നു; എജുകഫെ സീസൺ -ആറ് ജനുവരി 28ന്​​ തുടങ്ങും
cancel

ദുബൈ: അറിവി‍െൻറ ജാലകം തുറന്ന്​ 'ഗൾഫ്​ മാധ്യമം' സംഘടിപ്പിക്കുന്ന എജുകഫേക്ക്​ വീണ്ടും ആരവമുയരുന്നു. ജനുവരി 28, 29 തീയതികളിൽ ഓൺലൈനിലാണ്​ പരിപാടി. ലോകത്തെ വിവിധ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒത്തുചേരു​​േമ്പാൾ ഏറ്റവും വലിയ വിർച്വൽ എജുക്കേഷൻ എക്​സ്​പോക്കാണ്​ സാക്ഷ്യം വഹിക്കാൻ പോകുന്നത്​. കേരളത്തിനു​ പുറമെ ഗൾഫ്​ നാടുകളിലെ മുഴുവൻ വിദ്യാർഥികൾക്കും ഇതിൽ പ​ങ്കെടുക്കാം​. ഇന്ത്യയിലെയും ജി.സി.സിയിലെയും വിദ്യാഭ്യാസ സ്​ഥാപനങ്ങളുമായി ഇവർക്ക്​ നേരിട്ട്​ ആശയവിനിമയം നടത്താം.

വിഡിയോ കോൺഫറൻസ്​, പ്രമുഖ വ്യക്തികൾ നയിക്കുന്ന മോട്ടിവേഷൻ ക്ലാസുകൾ, ഉന്നതവിജയത്തിനാവശ്യമായ കൗൺസലിങ്​, കോൺഫിഡൻസ്​ ബൂസ്​റ്റിങ്​, കരിയർ ഗൈഡൻസ്​, തൊഴിൽമേള എന്നിവയെല്ലാം പരിപാടിയുടെ ഭാഗമായി നടക്കും. ഇതോടൊപ്പം പ്രവേശനപരീക്ഷ, മോക്​ ടെസ്​റ്റും ഉണ്ടാകും. അധ്യാപകർക്കും രക്ഷിതാക്കൾക്കുമായുള്ള പ്രത്യേക സെഷനും പരിപാടിയുടെ ​പ്രത്യേകതയാണ്​.വ്യത്യസ്ത രാജ്യങ്ങളിൽനിന്നായി വിവിധ സർവകലാശാലകളും പ്രശസ്തരായ ഫാക്കൽറ്റികളും പങ്കെടുക്കും. ഓൺലൈനായി രജിസ്​റ്റർ ചെയ്യുന്നവർക്കാണ്​ പരിപാടിയിൽ പ​ങ്കെടുക്കാനാവുക. പ​ങ്കെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും​ മികച്ച മാർഗനിർദേശവും വിജയത്തിലേക്കുള്ള വഴികാട്ടിയുമാകും പരിപാടി. http://registration.madhyamam.com എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ സൗജന്യമായി പൂർത്തിയാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EducafeSeason
Next Story