സൗദി ഐ.ഐ.എയുടെ ആദ്യ വനിത ബോർഡ് അംഗമായി ഡോ. ഫിദ
text_fieldsജുബൈൽ: സൗദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇേൻറണൽ ഓഡിറ്റേഴ്സിെൻറ (ഐ.ഐ.എ) ഡയറക്ടർ ബോർഡിലെ ആദ്യത്തെ വനിത അംഗമായി ഡോ. ഫഹ്ദ ബിന്ദ് സുൽത്താൻ അൽ-സുദൈരി നിയമിതയായി. ഉന്നതമായ അക്കാദമിക് വൈദഗ്ധ്യവും പരിചയസമ്പത്തും ഗവേഷണത്തിലും സാഹിത്യത്തിലും സമ്പന്നമായ റെക്കോർഡും ഡോ. ഫിദക്കുണ്ട്. കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ അസോ. പ്രഫസറായി സേവനം തുടരുന്നതിനിടെയാണ് പുതിയ നിയമനം.
വിദ്യാഭ്യാസ മന്ത്രി നാമനിർദേശം ചെയ്തതിെൻറ അടിസ്ഥാനത്തിൽ ജനറൽ ബ്യൂറോ ഫോർ ഓഡിറ്റിങ് പ്രസിഡൻറും ഐ.എ.എ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. ഹുസാം അൽഅൻഗാരിയാണ് ഡോ. ഫിദയെ നിയമിച്ചത്. കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് ഇക്കണോമിക്സ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ ഡോ. ഫിദ മികച്ച പ്രകടനം കാഴ്ചവെക്കുകയും നിരവധി പ്രഫഷനൽ കൗൺസിലുകളിലും കമ്മിറ്റികളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട നിരവധി സെമിനാറുകളിലും കോൺഫറൻസുകളിലും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.