Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറെഡ്​ സീ റിസോർട്ടിൽ...

റെഡ്​ സീ റിസോർട്ടിൽ വിനോദസഞ്ചാരികളുടെ ആദ്യസംഘമെത്തി

text_fields
bookmark_border
Saudi Airlines
cancel
camera_alt

റെ​ഡ്​ സീ ​റി​സോ​ർ​ട്ടി​ലേ​ക്കു​ള്ള ആ​ദ്യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി റി​യാ​ദി​ൽ നി​ന്നെ​ത്തി​യ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ വി​മാ​നം

ജി​ദ്ദ: റെ​ഡ്​ സീ ​അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ആ​ദ്യ​സം​ഘം എ​ത്തി. ചെ​ങ്ക​ട​ൽ തീ​ര​ത്ത്​ നി​ർ​മി​ക്കു​ന്ന റെ​ഡ്​​സീ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ പ്ര​ധാ​ന ല​ക്ഷ്യ​സ്ഥാ​നം ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. ‘റെ​ഡ് സീ ​ഡെ​സ്​​റ്റി​നേ​ഷ​​ന്റെ’ ലോ​ഗോ​യും ഡി​സൈ​നും ആ​ലേ​ഖ​നം ചെ​യ്​​ത്​ റി​യാ​ദി​ൽ​നി​ന്നെ​ത്തി​യ സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാ​ണ്​ ആ​ദ്യ​സം​ഘ​മെ​ത്തി​യ​ത്. ‘സാ​ൻ​ഡ്​​​ റെ​ജി​സ് റെ​ഡ് സീ ​റി​സോ​ർ​ട്ട്’​ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഈ ​വ​ർ​ഷം ആ​ദ്യം മു​ത​ലാ​ണ്​ സ്ഥ​ല​ത്തെ റി​സോ​ർ​ട്ടി​ലേ​ക്കു​ള്ള ബു​ക്കി​ങ്​ ആ​രം​ഭി​ച്ച​ത്. വാ​ട്ട​ർ സ്‌​പോ​ർ​ട്‌​സ്, ഡൈ​വി​ങ്, വി​വി​ധ ക​ര സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി പു​തു​മ​യാ​ർ​ന്ന വി​നോ​ദാ​നു​ഭ​വ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ കാ​ണു​ക​യും ആ​സ്വ​ദി​ക്കു​ക​യും ചെ​യ്​​തു. ചെ​ങ്ക​ട​ൽ ഡെ​സ്​​റ്റി​നേ​ഷ​നി​ൽ തു​റ​ന്ന ആ​ദ്യ​ത്തെ റി​സോ​ർ​ട്ടാ​യ ‘സി​ക്‌​സ് സെ​ൻ​സ് സ​തേ​ൺ ഡ്യൂ​ൺ​സ് റി​സോ​ർ​ട്ടി’​ൽ ഒ​രു രാ​ത്രി താ​മ​സി​ച്ചാ​ണ് സ​ന്ദ​ർ​ശ​നം അ​വ​സാ​നി​ച്ച​ത്.

റെ​ഡ് സീ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ഫ്ലൈ ​റെ​ഡ് സീ​യു​ടെ ആ​ദ്യ​ത്തെ ഔ​ദ്യോ​ഗി​ക ജ​ല​വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​തും ആ​ഘോ​ഷി​ച്ചു. റെ​ഡ്​ സീ ​പ​ദ്ധ​തി​ക്ക്​ കീ​ഴി​ലെ ദ്വീ​പു​ക​ൾ​ക്കി​ട​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന റി​സോ​ർ​ട്ടു​ക​ളി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രെ വാ​യു​വി​ലൂ​ടെ​യും തെ​ളി​ഞ്ഞ വെ​ള്ള​ത്തി​ലൂ​ടെ​യും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ​ത്തെ ജ​ല​വി​മാ​ന​ക​മ്പ​നി എ​ന്ന നി​ല​യി​ൽ സ്ഥാ​പി​ത​മാ​യ​ത്.

ഫ്ലൈ ​റെ​ഡ്​​സീ​യു​ടെ പ്രാ​രം​ഭ ബാ​ച്ചി​ൽ നാ​ല്​ ജ​ല വി​മാ​ന​ങ്ങ​ളാ​ണു​ള്ള​ത്. സെ​സ്ന കാ​ര​വ​ൻ 208 ഇ​ന​ത്തി​ൽ​പെ​ട്ട സീ​പ്ലെ​യ്നു​ക​ളാ​ണ് ഇ​വ. ആ​ഡം​ബ​ര ഇ​ൻ​റീ​രി​യ​ർ ഡി​സൈ​നു​ക​ളും വി​ശി​ഷ്​​ട സേ​വ​ന​ങ്ങ​ളും കൊ​ണ്ട് ഇ​വ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. ഓ​രോ വി​മാ​ന​ത്തി​ലും ഒ​രു പൈ​ല​റ്റി​നെ​യും ആ​റ്​ യാ​ത്ര​ക്കാ​രെ​യും അ​വ​രു​ടെ ല​ഗേ​ജു​ക​ളും വി​വി​ധ ദ്വീ​പു​ക​ളി​ലെ റി​സോ​ർ​ട്ടു​ക​ളി​ൽ എ​ത്തി​ക്കാ​നാ​കും. റെ​ഡ്​​സീ​യു​ടെ അ​തി​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ കാ​ണു​ന്ന​തി​ന് ഒ​മ്പ​ത്​ യാ​ത്ര​ക്കാ​രെ വ​രെ എ​യ​ർ ടൂ​റു​ക​ളി​ൽ കൊ​ണ്ടു​പോ​കാ​നും ഇ​തി​ന് ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TouristsSaudi ArabiaRed Sea Resort
News Summary - The first group of tourists arrived at Red Sea Resort
Next Story