പുനഃസംഘടിപ്പിച്ച ഒ.െഎ.സി.സി സൗദി ദേശീയ സമിതി ആദ്യ യോഗം ചേർന്നു
text_fieldsറിയാദ്: ആസന്നമായ ത്രിതല പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നിലവിലുള്ള ഒഴിവുകൾ നികത്തി പുനഃസംഘടിപ്പിച്ച ഒ.ഐ.സി.സി സൗദി ദേശീയ സമിതിയുടെ പ്രഥമയോഗം ഓൺലൈനായി നടന്നു. കേരളത്തിലെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ യോഗം വിശദമായി ചർച്ചചെയ്തു.
ഗുരുതര രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും കേരളം ഭരിക്കുന്ന സർക്കാറിനോ സി.പി.എമ്മിനോ നാഥനില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും യോഗം വിലയിരുത്തി. സി.പി.എമ്മും കേരള സർക്കാറും കള്ളക്കടത്ത് മാഫിയ സംഘങ്ങൾക്ക് അടിമപ്പെട്ടതിെൻറ മുഴുവൻ പാപഭാരങ്ങളും ഏറ്റുവാങ്ങുന്നത് കേരള ജനതയാണെന്നും യോഗം അഭിപ്രായപ്പെട്ടു. സർക്കാറിെൻറ ജനവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായി പോരാടുന്ന കെ.പി.സി.സിയുടെയും യു.ഡി.എഫിെൻറയും പ്രവർത്തങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ യോഗം പ്രവാസികൾക്കിടയിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഒ.ഐ.സി.സി സംഘടനാസംവിധാനം കൂടുതൽ ശക്തിപ്പെടുത്താനുതകുന്ന രീതിയിൽ രൂപരേഖകൾ തയാറാക്കി സമയബന്ധിതമായി നടപ്പാക്കാനും തീരുമാനിച്ചു.
നാഷനൽ കമ്മിറ്റി പ്രസിഡൻറ് പി.എം. നജീബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ അഷ്റഫ് വടക്കേവിള, നാസർ കാരന്തൂർ, ശങ്കർ ഇളങ്കൂർ, ബിനു ജോസഫ് മല്ലപ്പള്ളി, ജനറൽ സെക്രട്ടറിമാരായ ഇസ്മാഇൗൽ എരുമേലി, ഷാജി സോണ, സത്താർ കായംകുളം, അഡ്വ. എൽ.കെ. അജിത്, മാത്യു ജോസഫ്, സെക്രട്ടറിമാരായ ഫൈസൽ ഷെരീഫ്, ജയരാജ് കൊയിലാണ്ടി, സിദ്ദീഖ് കല്ലുപറമ്പൻ, മാള മുഹിയുദ്ദീൻ, സാമുവൽ പാറക്കൽ, രവികുമാർ ഹരിപ്പാട്, ട്രഷറർ കുഞ്ഞിമുഹമ്മദ് കോടശ്ശേരി, ഓഡിറ്റർ നിഷാദ് യഹ്യ, മീഡിയ കൺവീനർ ഷക്കീബ് കൊളക്കാടൻ, നിർവാഹക സമിതി അംഗങ്ങളായ മുഹമ്മദ് അലി പാഴൂർ, അസീസ് പട്ടാമ്പി, റഷീദ് വാലത്ത്, ജെ.സി. മേനോൻ, രവി കാരക്കോണം, നാസറുദ്ദീൻ മൊയ്തീൻ കുഞ്ഞു റാവുത്തർ, കുഞ്ഞുമോൻ കൃഷ്ണപുരം, ജോൺസൺ മാർക്കോസ്, ഷാനവാസ് തിരുവനന്തപുരം, നിഷാദ് ആലങ്കോട്, മനോജ് മാത്യു, ഹരികുമാർ തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു. പ്രസിഡൻറ് പി.എം. നജീബ് പുതുതായി ചാർജെടുത്ത അംഗങ്ങൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഷാജി സോണ സ്വാഗതവും മാള മുഹിയുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.