റിയാദ് നഗരത്തിലെ പഴയ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ആദ്യഘട്ടം പൂർത്തിയായി
text_fieldsറിയാദ്: സൗദി തലസ്ഥാനനഗരത്തിലെ 73 മുതൽ 23 വരെ വർഷം പഴക്കമുള്ള കെട്ടിടങ്ങളുടെ കണക്കെടുപ്പ് ആദ്യഘട്ടം പൂർത്തിയായി. 1950നും 2000ത്തിനുമിടയിൽ നിർമിച്ച കെട്ടിടങ്ങളുടെ കണക്കെടുക്കുകയും അവയുടെ ചരിത്രവും വിവിധ വിവരങ്ങളും രേഖപ്പെടുത്തുകയും ചെയ്യുന്ന പദ്ധതി റിയാദ് മുനിസിപ്പാലിറ്റിയാണ് നടത്തുന്നത്.
റിയാദ് നഗരത്തിലെ വാസ്തുവിദ്യയുടെയും നഗരവികസനത്തിന്റെയും ഘട്ടങ്ങൾ നിരീക്ഷിക്കാനും രേഖപ്പെടുത്താനും ആ കാലഘട്ടത്തിൽ റിയാദ് സാക്ഷ്യംവഹിച്ച വ്യതിരിക്തമായ വികസന നവോത്ഥാനത്തെ എടുത്തുകാട്ടാനും വേണ്ടിയാണിത്. പദ്ധതിയുടെ 50 ശതമാനം ഘട്ടങ്ങളും പൂർത്തിയാക്കിയതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ഇത് റിയാദ് ഗവർണറായിരുന്ന കാലയളവിൽ സൽമാൻ രാജാവിെൻറ സ്വാധീനം എടുത്തു കാണിക്കുന്നതാണ്. ചരിത്രപരമായ മൂല്യമുള്ള ഏറ്റവും പ്രധാന നഗര ലാൻഡ്മാർക്കുകളും സാംസ്കാരികവും സാമൂഹികവുമായ മാനങ്ങളുമുള്ള കെട്ടിടങ്ങളും രേഖപ്പെടുത്തിയതിലുൾപ്പെടും. ഇൗ സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനും അതിൽ നിക്ഷേപിക്കുന്നതിനുമുള്ള സംവിധാനം കണ്ടെത്തുന്നതിനാണ് കണക്കെടുപ്പ് നടത്തിയത്. സൗദി അറേബ്യയുടെ പൈതൃകം സംരക്ഷിച്ചുകൊണ്ട് രാജ്യത്തിന്റെ വിഷൻ 2030െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണെന്നും റിയാദ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.