വാക്സിൻ സുരക്ഷിതവും ഫലപ്രദവുമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
text_fieldsജിദ്ദ: സൗദിയിൽ വിതരണം ചെയ്യാൻ അനുമതി നൽകിയ കോവിഡ് വാക്സിൻ സുരക്ഷിതവും ഫലപ്രദവും ഉന്നത ഗുണനിലവാരമുള്ളതുമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഉപമേധാവി ഡോ. ആദിൽ അൽഹർഫ് പറഞ്ഞു. ആശങ്കജനകമായ പാർശ്വഫലങ്ങളില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് സംബന്ധിച്ച പുതിയ സംഭവവികാസങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്സിനിലെ പാർശ്വഫലങ്ങൾ മറ്റ് വാക്സിനുകളുടെ പാർശ്വഫലങ്ങൾക്ക് സമാനമാണ്. ഇഞ്ചക്ഷനെടുക്കുന്ന ശരീരഭാഗത്ത് വേദനയുണ്ടാവുക, താപനില ഉയരുക, ഒാക്കാനമുണ്ടാവുക തുടങ്ങിയ മറ്റ് വാക്സിനുകൾക്കുള്ള അതേ പാർശ്വഫലങ്ങൾ തന്നെയാണ് കോവിഡ് വാക്സിനുമുള്ളത്. ഇത് താൽകാലികമാണ്.
അപകടകരവുമല്ല. വേഗം ഭേദമാവുകയും ചെയ്യും. കോവിഡ് വാക്സിന് രണ്ട് ഡോസുകളാണുണ്ടാവുക. 20 ദിവസത്തിെൻറ ഇടവേളയിലാണ് ഇൗ രണ്ട് ഡോസുകൾ നൽകുക. ഇൗ തീയതികൾ കർശനമായി പാലിക്കേണ്ടതുണ്ട്. എന്നാലേ അത് ഗുണഫലം ചെയ്യൂ. വാക്സിൻ ഉപയോഗിച്ചാൽ പിന്നെ തുടർ നിരീക്ഷണത്തിെൻറ ഘട്ടമാണ്. സുരക്ഷ ഉറപ്പുവരുത്താനും പാർശ്വഫലങ്ങൾ നേരത്തെ കണ്ടെത്താനും ലക്ഷ്യമിട്ടാണിതെന്നും ഡോ. ആദിൽ അൽഹർഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.