ഫ്രഞ്ച് പ്രസിഡൻറ് സൗദിയിൽ, കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsജിദ്ദ: ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും കൂടിക്കാഴ്ച നടത്തി. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിലാണ് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിനെ കിരീടാവകാശി സ്വീകരിച്ചത്. സ്വീകരണ വേളയിൽ സൽമാൻ രാജാവിെൻറ ആശംസകൾ കിരീടാവകാശി അറിയിച്ചു. സൗദി, ഫ്രഞ്ച് ബന്ധത്തിെൻറ വശങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്ത മേഖലകളും ഇരുവരും അവലോകനം ചെയ്തു. ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകളും വിഷൻ 2030 ന് അനുസൃതമായി വികസനത്തിനുള്ള അവസരങ്ങളും ചർച്ച ചെയ്തു. മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അന്താരാഷ്ട്ര സ്ഥിരതയും സമാധാനവും കൈവരിക്കാനുള്ള ശ്രമങ്ങളും പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങളിലെ വീക്ഷണങ്ങളും കൈമാറി.
ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, സഹമന്ത്രിയും മന്ത്രിസഭാ അംഗവുമായ അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ , സാംസ്കാരി മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസൈദ് ബിൻ മുഹമ്മദ് അൽഐബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, പരിസ്ഥിതി, ജലം, കൃഷി വകുപ്പ് മന്ത്രി എഞ്ചിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലി, നിക്ഷേപ മന്ത്രി എഞ്ചിനീയർ ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഫാലിഹ്, പബ്ലിക് ഇൻവെസ്റ്റ്‌മെൻറ് ഗവർണർ യാസർ ബിൻ ഉസ്മാൻ അൽറുമയാൻ, ഫ്രാൻസിലെ സൗദി അംബാസഡർ ഫഹദ് ബിൻ മയൂഫ് അൽറുവൈലി എന്നിവർ സന്നിഹിതരായിരുന്നു.
ശനിയാഴ്ചയാണ് ഫ്രഞ്ച് പ്രസിഡൻറ് ജിദ്ദയിലെത്തിയത്. ജിദ്ദ വിമാനത്തിൽ ഫ്രഞ്ച് പ്രസിഡൻറിനെ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, സാംസ്കാരിക വകുപ്പ് മന്ത്രി അമീർ ബദ്ർ ബിൻ ഫർഹാൻ, ജിദ്ദ മേയർ സ്വാലിഹ് തുർക്കി, ജിദ്ദ പോലീസ് മേധാവി കേണൽ സ്വാലിഹ് അൽജാബിരി, ഫ്രാൻസിലെ സൗദി അംബാസഡർ ഫഹദ് അൽറുവൈലി, സൗദിയിലെ ഫ്രഞ്ച് അംബാസഡർ ലുഡോവിക് പൗയിൽ, ജിദ്ദ വിമാനത്താവള ഡയറക്ടർ ഇസ്സാം നൂർ, മക്ക മേഖല റോയൽ പ്രോട്ടോക്കോൾ ഓഫീസ് ഡയറക്ടർ അഹമ്മദ് ബിൻ ദാഫർ എന്നിവർ ചേർന്നു സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.