ആഗോള ഐടി മേള ‘ലീപ് 2024’ സാങ്കേതിക വിദ്യയുടെ അത്ഭുത ലോകം മിഴി തുറന്നു
text_fieldsറിയാദ്: ലോകത്തിലെ ഏറ്റവും പ്രധാന സാങ്കേതിക സമ്മേളനവും പ്രദർശനവുമായ ‘ലീപ് 2024’ന് ഉജ്ജ്വല തുടക്കം. ഡിജിറ്റൽ പരിവർത്തനത്തിൽ സൗദി അറേബ്യ വലിയ മുന്നേറ്റം നടത്തിയതായി ഉദ്ഘാടന ചടങ്ങിൽ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജി. അബ്ദുല്ല അൽസവാഹ പറഞ്ഞു. 11.9 ശതകോടി ഡോളറിെൻറ സാങ്കേതിക നിക്ഷേപത്തിന് സാക്ഷ്യം വഹിക്കുമെന്നും ഇത് മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണെന്നും കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 10.30ന് റിയാദ് നഗരത്തിൽനിന്ന് 80 കിലോമീറ്റർ വടക്ക് മൽഹമിലുള്ള റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് സാങ്കേതിക വിദ്യകളുടെ അത്ഭുത ലോകം മിഴി തുറന്നത്. ‘പുതിയ ചക്രവാളങ്ങൾ’ എന്ന പേരിലുള്ള സമ്മേളനം ഈ മാസം ഏഴ് വരെ തുടരും. ആദ്യദിവസം വലിയ ജനപ്രവാഹനത്തിനാണ് മേള സാക്ഷ്യം വഹിച്ചത്. സാങ്കേതിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഭാഷകരും വിദഗ്ധരും വൻകിട കമ്പനി പ്രതിനിധികളും പെങ്കടുക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സ്‌മാർട്ട് സിറ്റി ടെക്‌നോളജികൾ, ഡിജിറ്റൈസേഷെൻറയും ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറയും തൊഴിൽശക്തിയിൽ ചെലുത്തുന്ന സ്വാധീനം, ഗ്രീൻ കമ്പ്യൂട്ടിങ്, നവീകരണത്തിെൻററ ഭാവി, തന്ത്രപരമായ പരിവർത്തനം, മനുഷ്യരാശിയുടെ ഭാവിയിൽ നിക്ഷേപം എന്നിവ ആദ്യദിവസം ചർച്ച ചെയ്തതിലുൾപ്പെടും. മൂന്നാം പതിപ്പിൽ ഒരു കൂട്ടം പുതിയ പ്ലാറ്റ്‌ഫോമുകളും തിയേറ്ററുകളും 10 ലക്ഷം ഡോളറിലധികം സമ്മാനങ്ങളുള്ള സ്റ്റാർട്ടപ്പ് കമ്പനികൾക്കായി സമർപ്പിച്ചിരിക്കുന്ന മത്സരങ്ങളും ഉൾപ്പെടും.
സന്ദർശകരുടെ എണ്ണം രണ്ട് ലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1800-ലധികം പ്രദർശകർ, 1100-ലധികം പ്രഭാഷകർ, 668-ലധികം സ്റ്റാർട്ടപ്പ് കമ്പനികൾ 1,38,000 ചതുരശ്ര മീറ്ററിൽ ഒരുക്കിയ സമ്മേളനത്തിൽ പെങ്കടുക്കുന്നുണ്ട്. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ് ആൻഡ് ഡ്രോണുകൾ, തഹാലുഫ് കമ്പനി എന്നിവ ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
മേള എല്ലാദിവസവും രാവിലെ 10.30 മുതൽ വൈകീട്ട് ഏഴ്വരെയാണ്. മേള സന്ദർശിക്കാൻ ബാഡ്ജ് നിർബന്ധമാണ്. https://register.visitcloud.com എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്താണ് ബാഡ്ജ് നേടേണ്ടത്. രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ ഇമെയിലായി ഡിജിറ്റൽ ബാഡ്ജ് എത്തും. അത് സ്കാൻ ചെയ്താണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുക. റിയാദ് നഗരത്തിലെ രണ്ടിടങ്ങളിൽനിന്ന് ലീപ് മേള നടക്കുന്ന മൽഹമിലേക്കും തിരികെയും ഷട്ടിൽ ബസ് സർവിസുണ്ട്. റിയാദ് എയർപ്പോർട്ട് റോഡിലെ അമീറ നൂറ യൂനിവേഴ്സിറ്റി, എക്സിറ്റ് എട്ടിലെ ഗാർഡനീയ മാൾ (ഹിൽട്ടൺ ഗാർഡൻ ഇൻ ലാൻഡ്, അൽഗദീർ ഡിസ്ട്രിക്റ്റ്) എന്നിവിടങ്ങളിൽനിന്നാണ് മൽഹമിലേക്ക് രാവിലെ 9.30 മുതൽ വൈകീട്ട് 5.10 വരെ ബസ് സർവിസുള്ളത്. ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെ തിരികെയും ബസ് സർവിസുണ്ടാവും. ഓരോ 20 മിനിറ്റിലും ബസുകൾ പുറപ്പെടും. ഇതിന് പുറമെ കരീം ടാക്സി ബുക്ക് ചെയ്താൽ ആകെ ടാക്സി ചാർജിൽ 50 റിയാൽ ഇളവുണ്ടാവും.
leap 2024 inaguration
ഫോട്ടോ: ‘ലീപ് 2024’ മേള ഉദ്ഘാടന വേദിയിൽ സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജി. അബ്ദുല്ല അൽസവാഹ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.