മലബാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവർണാധ്യായം –എസ്.വി. അർശുൽ അഹമ്മദ്
text_fieldsറിയാദ്: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവർണാധ്യായമാണ് മലബാർ സമരമെന്ന് സൗദി കെ.എം.സി.സി ദേശീയ സമിതിയംഗം എസ്.വി. അർശുൽ അഹ്മദ് അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'തമസ്കരണത്തിനെതിരെ പ്രതിരോധവും പുസ്തക പ്രകാശനവും' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ല ആക്ടിങ് പ്രസിഡൻറ് ശരീഫ് അരീക്കോട് അധ്യക്ഷത വഹിച്ചു. ഫാഷിസ്റ്റ് ഭരണകൂടങ്ങൾ എത്ര തന്നെ തമസ്കരിച്ചാലും തിരുത്തലുകൾക്ക് വിധേയമാക്കിയാലും ചരിത്രത്തിൽ തെളിഞ്ഞ് നിൽക്കുന്നവരാണ് മലബാർ സമര പോരാളികളെന്ന് അർശുൽ അഹ്മദ് പറഞ്ഞു. മലബാറിൽ നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ചേർന്നുനിന്നാണ് വൈദേശിക ശക്തികൾക്കെതിരെ യുദ്ധം നടത്തിയത്. അധിനിവേശ ശക്തികളായ പോർചുഗീസുകാരോടും വെള്ളക്കാരോടും സമരം ചെയ്ത മാപ്പിളമാരുടെ പാരമ്പര്യം ചോദ്യം ചെയ്യുന്നവർ ഇന്ത്യൻ ദേശീയതയെയാണ് അപമാനിക്കുന്നത്. സാമൂതിരിയുടെ പടയോട്ടത്തിന് നേതൃത്വം നൽകിയ കുഞ്ഞാലി മരക്കാർമാരുടെ ചരിത്രം സമാനതകളില്ലാത്തതാണ്.
ആ പാരമ്പര്യത്തിെൻറ തുടർച്ചയാണ് മലബാർ സമരവും. ബ്രിട്ടീഷ് അധികാരികളുടെ ഔദാര്യം പറ്റിയ സവർണരുടെയും ജന്മിമാരുടെയും പാരമ്പര്യമല്ല മലബാറിലെ മാപ്പിളമാരുൾെപ്പടെയുള്ള സമരക്കാർക്കുള്ളത്. ലോക ചരിത്രത്തിൽ തന്നെ ബ്രിട്ടീഷുകാർ കടുത്ത എതിർപ്പ് നേരിട്ടത് മലബാറിൽനിന്നാണ്. വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ഉൾപ്പെട്ട സമര നായകർ കാലാന്തരങ്ങൾ പിന്നിട്ടാലും ഓർമകളിൽ ജ്വലിച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊളോണിയൽ ചരിത്രകാരന്മാർ രചിക്കപ്പെട്ട പുസ്തകങ്ങളിൽനിന്ന് പകർത്തി എഴുതി പലരും മലബാർ സമരത്തിന് തെറ്റായ ആഖ്യാനങ്ങൾ നൽകിയിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച അഡ്വ. ഹബീബ് റഹ്മാൻ പറഞ്ഞു.
അത്തരത്തിൽ എഴുതപ്പെട്ട കെ. മാധവൻ നായരുടെ മലബാർ സമരമെന്ന പുസ്തകം പ്രചരിപ്പിക്കാൻ സംഘ്പരിവാർ ശക്തികൾ ആസൂത്രിതമായ നീക്കം നടത്തുന്നുണ്ട്. മലബാർ സമരം ആസ്പദമാക്കി മാധവൻ നായർ മാതൃഭൂമിയിൽ എഴുതിയ തുടർ ലേഖനങ്ങൾ കടുത്ത എതിർപ്പ് കാരണം നിർത്തിവെക്കേണ്ടിവന്നിട്ടുണ്ട്.
ആ കാലത്തുതന്നെ ഇ. മൊയ്തു മൗലവിയെ പോലുള്ളവർ ശക്തമായ വിമർശനങ്ങൾ ലേഖനങ്ങൾക്കെതിരെ ഉയർത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പുതിയ വിവാദങ്ങൾ അവസരമാണെന്നും ധാരാളം പഠനങ്ങളും പുസ്തകങ്ങളും മലബാർ സമരവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നു എന്നത് പുതിയ തലമുറക്ക് അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ല കെ.എം.സി.സി സംസ്കൃതിയുടെ കൺവീനറും എഴുത്തുകാരനുമായ അബ്ദുൽ കലാം മാട്ടുമ്മൽ രചിച്ച 'ചേറുമ്പിലെ ചെറുത്തുനിൽപുകൾ' എന്ന പുസ്തകത്തിെൻറ ഗൾഫ് തല പ്രകാശനം സൗദി കെ.എം.സി.സി നാഷനൽ സെക്രേട്ടറിയറ്റംഗം ഉസ്മാൻ അലി പാലത്തിങ്ങൽ അഡ്വ. ഹബീബ് റഹ്മാന് കൈമാറി നിർവഹിച്ചു.
ഗ്രേസ് റിയാദ് ചാപ്റ്ററിെൻറ സഹായത്തോടെ ഗ്രേസ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സത്താർ താമരത്ത് പുസ്തക പരിചയം നടത്തി. ശുഹൈബ് പനങ്ങാങ്ങര, അഷ്റഫ് കൽപകഞ്ചേരി, അബ്ദുൽ കലാം മാട്ടുമ്മൽ, ശിഹാബ് കൈപ്പുറം, ജാഫർ തങ്ങൾ കോളിക്കൽ, നാസർ മാങ്കാവ്, ബഷീർ താമരശ്ശേരി, മുസ്തഫ വാഫി പട്ടാമ്പി, റഫീഖ് മഞ്ചേരി, യൂനുസ് സലിം താഴെക്കോട്, യൂനുസ് കൈതക്കോടൻ, ഹമീദ് ക്ലാരി, ലത്തീഫ് കരിങ്കപ്പാറ, സിദ്ദീഖ് കോനാരി, അൻവർ ചെമ്മല, നജ്മുദ്ദീൻ മഞ്ഞളാംകുഴി, സഫീർ വണ്ടൂർ എന്നിവർ സംസാരിച്ചു. ശിഹാബ് തങ്ങൾ വണ്ടൂർ ഖിറാഅത്ത് നിർവഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.