മക്ക ഗവർണർ വികസനപ്രവർത്തനം വിലയിരുത്തി
text_fieldsജിദ്ദ: റാബിഗ്, കാമിൽ, ഖുലൈസ് ഗവർണറേറ്റുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ മൊത്ത മുതൽമുടക്ക് 1.33 ശതകോടി റിയാൽ വരുമെന്ന് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പറഞ്ഞു. മേഖലകളിലെ ഗവർണറേറ്റുകളിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വകുപ്പ് മേധാവികൾ അനുഗമിച്ചു.
റാബിഗ്, അൽകാമിൽ, ഖുലൈസ് ഗവർണറേറ്റുകളിലെ ജനങ്ങളുടെയും സർക്കാർ മേഖലകളിലെ മേധാവികളുടെയും സാന്നിധ്യത്തിൽ മക്ക അമീർ നിരവധി യോഗങ്ങൾക്ക് നേതൃത്വം നൽകി. പൂർത്തീകരിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികൾ അവലോകനം ചെയ്തു. കാലതാമസം നേരിടുന്ന പദ്ധതികളുടെ പ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും സംവിധാനങ്ങളും ചർച്ച ചെയ്തു. റാബിഗ് ഗവർണറേറ്റിൽ നിരവധി വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്തു.
ഡിജിറ്റൽ പരിവർത്തനപദ്ധതി, സാംസ്കാരിക കേന്ദ്രത്തിന്‍റെ വികസനവും പുനരധിവാസവും, സാമൂഹിക സുരക്ഷാ കെട്ടിടനിർമാണം, തീർഥാടകർക്കും ഉംറ തീർഥാടകർക്കുമായി മിഖാത്ത് അൽ ജുഹ്ഫയിൽ സ്വീകരണ ഹാൾ നിർമാണം എന്നിവ ഇതിലുൾപ്പെടുന്നു. ജനങ്ങളെ കാണുകയും അവരുടെ ആവശ്യങ്ങളും വികസന നിർദേശങ്ങളും കേൾക്കുകയും ചെയ്തു. നിരവധി കരാറുകളിൽ ഒപ്പുവെക്കുന്നതിന് സാക്ഷ്യംവഹിച്ചു. റാബിഗിലെ കിങ് അബ്ദുല്ല തുറമുഖവും അദ്ദേഹം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.