നിർമാണം നടക്കുന്ന ജീസാൻ വിമാനത്താവളം ഗവർണർ സന്ദർശിച്ചു
text_fieldsജീസാൻ: നിർമാണ ജോലികൾ പുരോഗമിക്കുന്ന ജിസാനിലെ പുതിയ കിങ് അബ്ദുല്ല വിമാനത്താവള പദ്ധതി പ്രദേശം മേഖല ഗവർണർ അമീർ മുഹമ്മദ് ബിൻ നാസിർ ബിൻ അബ്ദുൽ അസീസ് സന്ദർശിച്ചു. സിവിൽ ഏവിയേഷൻ അതോറിറ്റി ജീവനക്കാർ, പദ്ധതി നടപ്പാക്കുന്ന കമ്പനി ഉദ്യോഗസ്ഥർ എന്നിവരുമായി ഗവർണർ കൂടിക്കാഴ്ച നടത്തി. സിവിൽ ഏവിയേഷൻ പദ്ധതികാര്യ ഉപമേധാവി എൻജി. ഖാലിദ് ബിൻ ഇബ്രാഹിം അൽറുമൈഹ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
നിർമാണ ജോലികൾ പൂർത്തിയായ ഭാഗങ്ങൾ ഗവർണർ കണ്ടു. 50,134,155 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന പുതിയ വിമാനത്താവളം ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കാനും പ്രതിവർഷം 240 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനും കഴിയുംവിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. യാത്രക്കാർക്കായി അഞ്ചു കവാടങ്ങളുണ്ടാകും. ഒാരോ കവാടത്തിലും രണ്ടുവീതം എയ്റോ ബ്രിഡ്ജുകളും. പാസഞ്ചർ ടെർമിനൽ, റോയൽ ഹാൾ, സർവിസ് ബിൽഡിങ്ങുകൾ, കാർ പാർക്കിങ് ഏരിയ, ബാങ്കിടപാടിനുള്ള സ്ഥാപനങ്ങൾ, കൂളിങ് പ്ലാൻറ്, മലിനജല ശുദ്ധീകരണ പ്ലാൻറ്, വാട്ടർ ടാങ്ക്, പവർ സ്റ്റേഷൻ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ വിമാനത്താവളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.