തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് സൗദി ചേംബർ ഓഫ് കൊമേഴ്‌സ് മേധാവി
text_fieldsജിദ്ദ: ഇറക്കുമതി, നിക്ഷേപം, ടൂറിസം തുടങ്ങി എല്ലാ മേഖലകളിലും തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് കൗൺസിൽ ഓഫ് സൗദി ചേംബർ ഓഫ് കൊമേഴ്‌സ് മേധാവി അജ്‌ലാൻ അൽ അജ്‌ലാൻ ആഹ്വാനം ചെയ്തു. 'രാജ്യത്തിനും ഭരണകർത്താക്കൾക്കും പൗരന്മാർക്കുമെതിരെ തുർക്കി സർക്കാറിെൻറ തുടർച്ചയായ പ്രതികരണങ്ങൾക്ക് പകരം തുർക്കി ഉൽപ്പന്നങ്ങളെല്ലാം ബഹിഷ്‌കരിക്കേണ്ടത് ഓരോ പൗരെൻറയും വ്യാപാരിയുടെയും ഉപഭോക്താവിെൻറയും ഉത്തരവാദിത്തമാണ്' ^അജ്‌ലാൻ തെൻറ ട്വിറ്ററിൽ കുറിച്ചു.
തുർക്കി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുക, തുർക്കിയിൽ നിക്ഷേപങ്ങൾ നടത്തുക, ടൂറിസത്തിെൻറ ഭാഗമായി തുർക്കി സന്ദർശിക്കുക എന്നിവ ഒഴിവാക്കാണണമെന്നാണ് ആഹ്വാനം. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ നടത്തിയ ഗൾഫ് വിരുദ്ധ പ്രസ്താവനയിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സൗദി ചേംബർ ഓഫ് കൊമേഴ്‌സ് മേധാവിയുടെ ആഹ്വാനം.
'ഉർദുഗാൻ, താങ്കൾ വായ അടക്കൂ' എന്ന ശീർഷകത്തിൽ സൗദി പൗരന്മാർ ആരംഭിച്ച ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡ് ആയി മാറിയിട്ടുണ്ട്. അറബികളുടെ മഹത്തായ ചരിത്രത്തെ ഉർദുഗാൻ അവഹേളിച്ചതിന് മറുപടിയായാണ് സൗദി പൗരന്മാർ ട്വിറ്ററിൽ ഹാഷ്ടാഗ് ആരംഭിച്ചത്.
'നമ്മുടെ മേഖലയിലെ ചില രാജ്യങ്ങൾ ഇന്നലെ ഉണ്ടായിരുന്നില്ല. ഭാവിയിലും ഈ രാജ്യങ്ങൾ ചിലപ്പോൾ ഉണ്ടായേക്കില്ല. എന്നാൽ ഈ മേഖലയിൽ നമ്മുടെ പതാക എക്കാലവും ഉയർത്തുന്നത് നാം തുടരും' എന്നാണ് ഗൾഫ് രാജ്യങ്ങളെ അവഹേളിച്ച് തുർക്കി പ്രസിഡൻറ് ഒരു വിഡിയോയിൽ പറഞ്ഞത്.
തുർക്കിയിലെ ഔദ്യോഗിക നാണയമായ 'ലിറ'യുടെ വില കഴിഞ്ഞയാഴ്ച യു.എസ് ഡോളറിനെ അപേക്ഷിച്ച് 7.7ലധികം റെക്കോഡിലേക്ക് താഴ്ന്നു. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം ഈ വർഷം ലോകത്തെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസികളിൽ ഒന്നാണ് ലിറ. 22 ശതമാനമാണ് ഇതുവരെ വില ഇടിഞ്ഞത്.
2018ൽ ആരംഭിച്ച കറൻസി പ്രതിസന്ധിയോടൊപ്പം കോവിഡ് ആഘാതം കൂടിയായതോടെ രാജ്യത്തിെൻറ കറൻസി മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സെൻട്രൽ ബാങ്കിലെ മൊത്ത വിദേശനാണ്യ ശേഖരം ഈ വർഷം പകുതിയോളമായി കുറഞ്ഞതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.