Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗസ്സയിലേക്കുള്ള...

ഗസ്സയിലേക്കുള്ള ദുരിതാശ്വാസ പുരോഗതി വിലയിരുത്താൻ സൗദി റിലീഫ്​ സെൻറർ മേധാവി അൽ അരീഷിലെത്തി

text_fields
bookmark_border
ഗസ്സയിലേക്കുള്ള ദുരിതാശ്വാസ പുരോഗതി വിലയിരുത്താൻ സൗദി റിലീഫ്​ സെൻറർ മേധാവി അൽ അരീഷിലെത്തി
cancel
camera_alt

 ഗസ്സയിലേക്കുള്ള ദുരിതാശ്വാസ പുരോഗതി വിലയിരുത്താൻകിങ്​ സൽമാൻ റിലീഫ്​ കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്​ദുല്ല അൽറബീഅ അൽ അരീഷിലെത്തിയപ്പോൾ

ജിദ്ദ: ഫലസ്​തീനിലെ ജനങ്ങൾക്ക്​ സഹായങ്ങൾ എത്തിക്കുന്നതിലെ പുരോഗതി പരിശോധിക്കാൻ സൗദി അറേബ്യയുടെ കിങ്​ സൽമാൻ റിലീഫ്​ കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്​ദുല്ല അൽറബീഅ ഈജിപ്തിലെ അൽ അരീഷിലെത്തി. സൗദിയിൽനിന്ന്​ അയച്ച സഹായങ്ങൾ റഫ അതിർത്തിയിലേക്കും അവിടെന്ന്​ ഗസ്സയിലേക്കും അയക്കുന്ന നടപടികളും സംവിധാനവും നേരിട്ട്​ വിലയിരുത്തുകയാണ്​ ലക്ഷ്യം. റഫ അതിർത്തി കടന്നുള്ള ദുരിതാശ്വാസ വാഹനവ്യൂഹങ്ങളിലൊന്നി​െൻറ യാത്ര അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം വെയർഹൗസുകൾ സന്ദർശിക്കുകയും സൗദി ദുരിതാശ്വാസ വാഹനവ്യൂഹങ്ങൾ ഒരുക്കുന്നതി​െൻറയും ഘട്ടങ്ങൾ കണ്ടു. സഹായം എത്തിക്കുന്നതിന് ചുമതലയേൽപ്പിക്കപ്പെട്ട ഉദ്യോഗസ്​ഥരുമായുള്ള ഏകോപന നടപടിക്രമങ്ങൾ അദ്ദേഹം അവലോകനം ചെയ്തു. പിന്നീട്​ റഫ അതിർത്തി സന്ദർശിക്കുകയും ക്രമീകരണങ്ങൾ, ദുരിതാശ്വാസ വാഹനങ്ങളുടെ വലുപ്പം, അതിർത്തിയിലെ മാനുഷിക പ്രവർത്തനങ്ങളുടെ പുരോഗതി എന്നിവ വിലയിരുത്തി.

സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറയും നിർദേശ പ്രകാരം കിങ്​ സൽമാൻ റിലീഫ്​ കേന്ദ്രം മെഡിക്കൽ, ഭക്ഷണം, പാർപ്പിട സാമഗ്രികൾ, ആംബുലൻസുകൾ എന്നിങ്ങനെ ടൺകണക്കിന്​ വസ്​തുക്കൾ​ 15 വിമാനങ്ങളിലായി അൽ അരീഷ് വിമാനത്താവളത്തിലെത്തിച്ചതായി ഡോ. റബീഅ പറഞ്ഞു​. കൂടാതെ ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തുനിന്ന്​ ഇൗജിപ്​തിലെ സെയ്ദ് തുറമുഖത്തേക്ക്​ 1050 ടൺ വസ്​തുക്കളുമായി ദുരിതാശ്വാസ കപ്പലും അയച്ചു​.

ഇവയെല്ലാം വരുംദിവസങ്ങളിൽ ഗസ്സയിലെ ജനങ്ങൾക്ക്​ എത്തിക്കുന്നതിനുള്ള നടപടികൾ കിങ്​ സൽമാൻ കേന്ദ്രത്തിനു കീഴിൽ പുരോഗമിക്കുകയാണ്​. രണ്ടാമത്തെ കപ്പൽ അടുത്ത ശനിയാഴ്ചയും മൂന്നാമത്തെ കപ്പൽ അടുത്ത ചൊവ്വാഴ്ചയും പുറപ്പെടുമെന്നും ഗസ്സക്ക്​ സഹായമെത്തിക്കുന്നത്​ തുടരുമെന്നും ഡോ. റബീഅ പറഞ്ഞു.

ഈജിപ്തിലെ സൗദി അംബാസഡർ ഉസാമ ബിൻ അഹമ്മദ് നഖ്‌ലി, കിങ്​ സൽമാൻ റിലീഫ്​ കേന്ദ്രത്തിൽ നിന്നുള്ള പ്രത്യേക സംഘം, ഈജിപ്ഷ്യൻ റെഡ് ക്രസൻറ്​ സൊസൈറ്റി, ഫലസ്തീനിയൻ റെഡ് ക്രസൻറ്​ പ്രതിനിധികൾ എന്നിവരെ ഡോ. അൽറബീഅയെ അനുഗമിച്ചു


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Relief CenterSaudi Arabia
News Summary - The head of the Saudi Relief Center came to Al Arish to assess the relief progress to Gaza
Next Story