ന്യൂകാസിലിെൻറ തലകളും മാറും
text_fieldsജിദ്ദ: പ്രമുഖ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബായ ന്യൂകാസിൽ യുനൈറ്റഡ് സൗദി അറേബ്യ സ്വന്തമാക്കിയതോടെ ക്ലബിെൻറ തലപ്പത്തും മാറ്റങ്ങൾ വരുന്നു. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് മേധാവി യാസിർ അൽ റുമയ്യാനെയാണ് ക്ലബിെൻറ പുതിയ ചെയർമാൻ. ക്ലബിെൻറ 80 ശതമാനം ഉടമസ്ഥാവകാശം സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിനാണുള്ളത്. അതിെൻറ ചെയർമാനാണ് യാസിർ അൽ റുമയ്യാ. ഉടൻ കോച്ചിനെ മാറ്റാനും സാധ്യതയുണ്ട്. നിലവിൽ ടീമിന് വിജയങ്ങൾ നേടാൻ സാധിക്കാത്തതാണ് കാരണം. പ്രമുഖ കളിക്കാരെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമവുമുണ്ട്. കഴിഞ്ഞദിവസമാണ് ടീമിനെ സൗദി സ്വന്തമാക്കിയത്. ബ്രിട്ടീഷ് വ്യാപാരി മൈക്ക് ആഷ്ലിയായിരുന്നു ക്ലബ് ഉടമസ്ഥൻ. ഇദ്ദേഹത്തിൽ നിന്നും സൗദി അറേബ്യക്ക് ക്ലബ് സ്വന്തമാക്കാൻ ഇടനിലക്കാരിയായിനിന്നത് ബ്രിട്ടീഷ് വനിതയായ അമാൻഡ സ്റ്റാവ്ലിയാണ്. ദുബൈ ആസ്ഥാനമായുള്ള പി.സി.പി കാപിറ്റൽ ഇവരുടേതാണ്. ഇടപാടിനുള്ള ബ്രോക്കറേജായി അമാൻഡയുടെ പി.സി.പി കാപിറ്റലിന് പത്ത് ശതമാനം ഓഹരിയാണ് ന്യൂകാസിലിലുള്ളത്. പുറമെ, അമാൻഡ ക്ലബിെൻറ ബോർഡംഗവുമാണ്. ബാക്കിയുള്ള പത്തു ശതമാനം ഓഹരി ആർബി മീഡിയക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.