തീർഥാടകരുടെ ആരോഗ്യസ്ഥിതി ആശ്വാസകരം -മന്ത്രി
text_fieldsജിദ്ദ: തീർഥാടകർക്കിടയിൽ പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന പകർച്ചവ്യാധികളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ പറഞ്ഞു. തീർഥാടകരുടെയും സന്ദർശകരുടെയും ആരോഗ്യസ്ഥിതി ആശ്വാസകരമാണ്.
അവർക്ക് മികച്ച ആരോഗ്യസുരക്ഷ നൽകുന്നതിനുവേണ്ട എല്ലാ സംവിധാനവും ഉണ്ട്. മക്കയിലെ ആശുപത്രികളിലൂടെയും മെഡിക്കൽ സെൻററുകളിലൂടെയും ഇവർക്കുവേണ്ട രോഗപ്രതിരോധ, ചികിത്സാസേവനങ്ങൾ നൽകുന്നുണ്ട്. ഹറമിനുള്ളിലും മെഡിക്കൽ സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. തീർഥാടകർക്ക് സേവനത്തിനായി ആരോഗ്യമന്ത്രാലയം 18,000 ത്തിലധികം ആളുകളെ നിയോഗിച്ചിട്ടുണ്ട്. റമദാനിലെ 20 ദിവസത്തിനുള്ളിൽ ആശുപത്രികൾ, അടിയന്തര ചികിത്സാകേന്ദ്രം എന്നിവ വഴി 7,200 തീർഥാടകർക്ക് ചികിത്സാസേവനം നൽകി. 36 അടിയന്തര ശസ്ത്രക്രിയകളും 291 ഡയാലിസിസും 20 ഹാർട്ട് ബ്ലോക്ക് നീക്കലും നടത്തിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.