ആരോഗ്യവകുപ്പ് യാംബുവിൽ 16 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു
text_fieldsയാംബു: ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളും സ്ഥാപനങ്ങളും ആരോഗ്യ രംഗത്ത് പാലിക്കേണ്ട നിയമ നടപടികൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ യാംബു മുനിസിപ്പാലിറ്റിയിൽ ആരോഗ്യ വിഭാഗത്തിെൻറ പരിശോധന തുടരുന്നു. വിവിധ മേഖലയിൽ കഴിഞ്ഞ ദിവസം പൊലീസ് വിഭാഗത്തിെൻറ സഹകരണത്തോടെ നടത്തിയ സംയുക്ത പരിശോധനകളിൽ പലയിടങ്ങളിലായി നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ വിൽപന നടത്തിയതും ശുചിത്വമില്ലായ്മയും കണ്ടെത്തിയതിനെ തുടർന്ന് 10 ഭക്ഷ്യസ്ഥാപനങ്ങൾക്ക് അധികൃതർ താഴിട്ടു.
ആറ് സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിൽ നിന്ന് വിലക്ക് കൽപിച്ചു. സ്ഥാപനം നടത്താൻ ആരോഗ്യ വകുപ്പിെൻറ അംഗീകാര സർട്ടിഫിക്കറ്റ് ലഭിക്കാത്തതും ആരോഗ്യ ശുചിത്വ നിയമങ്ങൾ പാലിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെയാണ് അധികൃതർ നടപടിയെടുത്തത്. പാചകം ചെയ്യുന്ന സ്ഥലം, പാചകത്തിനായി ഉപയോഗിക്കുന്ന പാത്രങ്ങൾ, പാചകം ചെയ്യുന്ന ഇടങ്ങളിലെ സംവിധാനങ്ങൾ, പാചകത്തൊഴിലാളികളുടെ ശുചിത്വം, പരിസരങ്ങളിൽ പ്രാണികളുടെ ശല്യമില്ലായ്മ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. ചില സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷ്യസാധനങ്ങളും മറ്റും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തു. ലൈസൻസ് നേടുന്നതിന് മുമ്പ് സ്ഥാപനം തുറക്കുന്നതും ആരോഗ്യ നിയമനടപടികളും തൊഴിൽ നിയമങ്ങളും പാലിക്കാതെ വാണിജ്യ ഭക്ഷ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും അധികൃതർ കർശനമായി നിരീക്ഷിക്കുന്നുണ്ട്. നിയമ ലംഘനത്തിെൻറ പേരിൽ പല സ്ഥാപനങ്ങൾക്കും ഭീമമായ സംഖ്യ പിഴ ചുമത്തി. ആരോഗ്യ പ്രതിരോധ നടപടികളും സമൂഹ അകലം പാലിക്കൽ അടക്കമുള്ള കോവിഡ് കാല പ്രോട്ടോകോളുകളും പൂർണമായും പാലിക്കാൻ എല്ലാവരും ഏറെ ജാഗ്രത കാണിക്കണമെന്ന് മുനിസിപ്പാലിറ്റി അധികൃതർ ആവശ്യപ്പെട്ടു.
സ്ഥാപനങ്ങൾ ആരോഗ്യ നിയമലംഘനങ്ങൾ വരുത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ 940 എന്ന ഫോൺ നമ്പറിൽ വിളിച്ചറിയിക്കാനും ബന്ധപ്പെട്ടവർ അറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.