ഭക്തരുടെ ആരോഗ്യസുരക്ഷക്ക് പ്രഥമ പരിഗണന –ഡോ. അൽസുദൈസ്
text_fieldsജിദ്ദ: തീർഥാടകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും ആരോഗ്യസുരക്ഷക്ക് വലിയ ശ്രദ്ധ ഇരുഹറം കാര്യാലയം ചെലുത്തുന്നുണ്ടെന്ന് മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
ഉംറ സിേമ്പാസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ നിബന്ധനകൾ നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നുണ്ട്. തീർഥാടകരിൽ ഇതുവരെ ആർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിച്ചതിനാൽ ആദ്യഘട്ടം വിജയകരമായിരിക്കുന്നു. ആദ്യഘട്ട വിജയത്തിന് പ്രത്യേക പ്രവർത്തന പദ്ധതി ഹറം കാര്യാലയം ആവിഷ്കരിച്ചിരുന്നു.
6000 ഉംറ തീർഥാടകർക്ക് ദിവസവും 1000 ജീവനക്കാരെന്ന നിലയിൽ ആറ് പോയൻറുകളിലായി നിയോഗിച്ചിരുന്നു. ഇവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 18 മേലുദ്യോഗസ്ഥരുമുണ്ടായിരുന്നു.
10 ഭാഷകളിൽ തീർഥാടകരെ ബോധവത്കരിക്കുകയും മാർഗനിദേശങ്ങൾ നൽകുകയും ചെയ്തു. തീർഥാടകർ വരുേമ്പാഴും പോകുേമ്പാഴും ഹറം അണുമുക്തമാക്കാൻ 4000 പേരെയാണ് നിയോഗിച്ചത്. ദിവസവും നമസ്കാരവിരിപ്പുകൾ 12 തവണ അണുമുക്തമാക്കിയിരുന്നതായും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.