രുചിയൂറുന്ന സൗഹൃദം
text_fieldsഎൺപതുകളുടെ അന്ത്യത്തിൽ പ്രവാസത്തിലെത്തുമ്പോൾ കൗമാരത്തിെൻറ 'ബാലാരിഷ്ടത'കൾ പിന്നിട്ടിട്ടില്ലായിരുന്നു. 'സ്വന്തം കാലിൽ' നിൽക്കാനറിയാത്ത ഞാൻ അന്യദേശത്തെത്തുമ്പോൾ എങ്ങനെ ജീവിക്കുമെന്ന വേവലാതിയിലായിരുന്നു എെൻറ മാതാവ്. വിസ കിട്ടിയ സന്ദർഭങ്ങളിൽ ഉമ്മാെൻറ ഒരേയൊരു പ്രാർഥന 'എെൻറ മോന് എവിടെച്ചെന്നാലും നല്ല ഭക്ഷണം കിട്ടണേ' എന്നായിരുന്നു. തലയിൽ വെച്ചാൽ പേനരിക്കും, താഴെ വെച്ചാൽ ഉരുമ്പരിക്കുമെന്ന രീതിയിലാണ് എന്നെ വളർത്തിയത്. അതുകൊണ്ട് തന്നെ എെൻറ ഭാവിയിലുള്ള ഉത്ക്കണ്ഠ ഉമ്മക്കായിരുന്നു കൂടുതൽ.
റിയാദിലെത്തി, ഞാൻ ജോലിക്കു കയറിയ സ്ഥാപനത്തിൽ ഫോർമാനും സഹ താമസക്കാരനുമാണ് കണ്ണൂർ എടക്കാട് സ്വദേശി അബ്ദുറസാഖ് കളത്തിൽ. യാദൃശ്ചികമെന്നോ ഉമ്മയുടെ പ്രാർഥന കൊണ്ടോ പിന്നീട് എെൻറ 'അന്നദാതാവായി' മാറി അദ്ദേഹം. ഇക്കയുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദം ഭക്ഷണം ഉണ്ടാക്കുക എന്നതായിരുന്നു, അതും കണ്ണൂർ ശൈലിയിലുള്ള രുചികരമായ വിഭവങ്ങൾ. ബിരിയാണി, നെയ്ച്ചോർ, നോർത്ത് ഇന്ത്യൻ - കേരളാ സ്റ്റൈൽ - അറബിക് ഫുഡുകൾ, മീൻകറികൾ... എല്ലാം അദ്ദേഹം വളരെ വേഗത്തിലാണ് പാചകം ചെയ്യുക. അതും നല്ല സ്വാദിഷ്ടമായ രീതിയിൽ. 'പിറക്കാതെ പോയ ഒരനുജ'െൻറ സ്ഥാനത്ത് നിന്ന് ഞാൻ വേണ്ടുവോളം ആസ്വദിച്ചു ആ സ്നേഹത്തിെൻറ രുചിക്കൂട്ടുകൾ.
ഒന്നും രണ്ടും വർഷമല്ല, കാൽ നൂറ്റാണ്ട് കാലം! 'പത്തേമാരി' സിനിമയിൽ പള്ളിക്കൽ നാരായണൻ തെൻറ പ്രിയ സുഹൃത്ത് മൊയ്തീനോട് പറയുന്നുണ്ട് 'ഞാൻ നളിനിയോടൊപ്പവും നീ ജമീലയോടൊപ്പവും ജീവിച്ചതിനെക്കാൾ എത്രയോ കാലം...' ഇതിലും ആർദ്രതയുള്ള വാക്കുകളില്ല ഞങ്ങളെ അടയാളപ്പെടുത്താൻ. ദൈനംദിന കാര്യത്തിലോ ഭക്ഷണത്തിനോ ഒരു പ്രയാസവുമില്ലാതെ പ്രവാസം തളിരിട്ടു. ഒപ്പം ഞങ്ങളുടെ സൗഹൃദത്തിെൻറ പൂമരവും. വീട്ടുകാരിൽ നിന്നോ മറ്റാരിൽ നിന്നോ ലഭിക്കാത്ത ഒരു സംരക്ഷണ കവചമെനിക്ക് ലഭിച്ചു.
ഒരു വൻവൃക്ഷത്തിെൻറ തണലിൽ വിശ്രമിക്കുന്ന പ്രതീതിയായിരുന്നു അദ്ദേഹത്തിെൻറ കൂടെയുണ്ടായിരുന്ന ജീവിതം. സാമൂഹിക പ്രവർത്തനത്തിെൻറ തിരക്കിൽ രാത്രികാലങ്ങളിൽ വൈകിയെത്തുമ്പോൾ പലപ്പോഴും എന്നെ ഗുണദോഷിച്ചു. ഒരു ദിവസംപോലും ഞങ്ങൾ പിണങ്ങുകയോ പരസ്പരം മുഷിയുകയോ ചെയ്തിട്ടില്ലെന്നതാണ് ഏറെ അത്ഭുതം. ഞങ്ങളുടെ ഊഷ്മള ബന്ധം കുടുംബങ്ങൾ തമ്മിലുമുണ്ട്. അവധിക്കാലങ്ങളിൽ പരസ്പരം സന്ദർശിച്ചും സന്തോഷങ്ങൾ പങ്കിട്ടും ആ ഇഴയടുപ്പം ഇപ്പോഴും സൂക്ഷിക്കുന്നു.
കഴിഞ്ഞ നാല് വർഷം മുമ്പ് ജോലിയവസാനിപ്പിച്ചു അദ്ദേഹം നാട്ടിലേക്ക് മടങ്ങുമ്പോൾ മരുഭൂമിയിൽ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു എെൻറ മനസ്സിൽ. ദിശയറിയാത്ത പഥികനെപ്പോലെ ഞാൻ അന്തിച്ചുനിന്നു! വെക്കേഷനുകളിൽ സന്ധിച്ചും ടെലിഫോണിൽ സംസാരിച്ചും ആ ബന്ധം ഇപ്പോഴും മുന്നോട്ടു തന്നെ. ഭാര്യ റംലയോടൊപ്പം നാട്ടിൽ വിശ്രമജീവിതം നയിക്കുകയാണദ്ദേഹം. ഏകമകൾ ഡോ. ഷഹാന മകനും ഭർത്താവിനോടുമൊപ്പം ഡൽഹിയിലാണ്.
അനുഭവമെഴുതൂ, സമ്മാനം നേടൂ
സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുമായുള്ള വൈകാരികമായ, ഒരിക്കലും മറക്കാനാവാത്ത, അനുഭവങ്ങൾ പങ്കുവെക്കൂ.
ജീവിതത്തെ സ്വാധീനിച്ച, വഴിത്തിരിവ് സൃഷ്ടിച്ച ആ സുഹൃത്തിനെ, അല്ലെങ്കിൽ ആ സൗഹൃദാനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പോ, മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയയോ 'ഗൾഫ് മാധ്യമ'ത്തിന് അയക്കുക.
100 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ നിങ്ങളുടെയും സുഹൃത്തിെൻറയും ചിത്രം സഹിതം ഗൾഫ് മാധ്യമം പത്രത്തിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും.
വിഡിയോ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച കുറിപ്പിനും വിഡിയോക്കും വെവ്വേറെ സമ്മാനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.