നന്മയുടെ വാതിൽ തുറന്നിട്ട സൗഹൃദം
text_fieldsഎെൻറ ദമ്മാം പ്രവാസത്തെ ഒരുപാട് സ്വാധീനിച്ച ഏറ്റവും ഉറ്റ, സ്നേഹനിധിയായ സുഹൃത്താണ് രാസ്തനൂറയിലെ മുഹമ്മദ് അലി. എെൻറ വിദ്യാഭ്യാസകാലത്തും തുടർന്നുള്ള ജീവിതത്തിലും ധാരാളം സുഹൃത്തുക്കളുണ്ടായിട്ടുണ്ടെങ്കിലും ജീവിതത്തിെൻറ ഒരു ഘട്ടത്തിൽ നന്മയിലേക്കു മാത്രമായ പാത എന്നെ കാണിച്ചുതരുകയും അതിലേക്ക് നയിക്കുകയും ചെയ്ത ഏക സുഹൃത്താണ് മുഹമ്മദ് അലി. സത്യവും ധർമവും നീതിയും സാഹോദര്യവും സമത്വവും സഹനവും കാരുണ്യവും ദയയും എന്താണെന്ന് സ്വജീവിതത്തിൽകൂടി കാണിച്ചു പഠിപ്പിച്ച ഉത്തമ ചങ്ങാതി.
സഹജീവികളോട് എങ്ങനെ പെരുമാറണമെന്ന് മാതൃക നൽകിയ പ്രിയ സഹോദരൻ. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കിത്തന്ന ഗുരുതുല്യൻ. സാമ്പത്തികമായും മാനസികമായും വളരെ പ്രയാസ്സങ്ങളനുഭവിച്ച് ഒറ്റപ്പെടലുകൾ നേരിട്ട് ജീവിച്ചിരുന്ന അവസ്ഥയിൽ എെൻറ ഹൃദയസ്പന്ദനം മനസ്സിലാക്കി പുഞ്ചിരിതൂകുന്ന മുഖവുമായി എന്നെ ആശ്വസിപ്പിച്ച പ്രിയ സഹോദരൻ.
ഇപ്പോഴും ഓർക്കുന്നു. ചില പ്രത്യേക സന്ദർഭങ്ങളിൽ വളരെ രോഷത്തോടെ അദ്ദേഹത്തോട് സംസാരിക്കാനിടയായിട്ടുണ്ട്. അപ്പോഴെല്ലാം വളരെ ആത്മസംയമനത്തോടെയും സൗമ്യതയോടെയും പുഞ്ചിരിയോടെയുമാണ് അദ്ദേഹം എന്നോട് പ്രതികരിച്ചിരുന്നത്. എനിക്ക് പ്രയാസമുണ്ടാകുന്ന സമയങ്ങളിൽ രാത്രിയെന്നോ പകലെന്നോ ജോലിത്തിരക്കെന്നോ ഓർക്കാതെ, നോക്കാതെ അദ്ദേഹം, അദ്ദേഹത്തിെൻറ കുടുംബത്തോടൊപ്പം വളരെ ദൂരം യാത്ര ചെയ്ത് എനിക്ക് സാന്ത്വനമരുളുവാൻ പലപ്പോഴും എത്തിച്ചേരുമായിരുന്നു. ഒഴിവുദിവസങ്ങൾ ചെലവഴിക്കാൻ അദ്ദേഹം സ്വന്തം കുടുംബത്തോടൊപ്പം യാത്രചെയ്യുമ്പോൾ എന്നെയും കൂട്ടാറുണ്ടായിരുന്നു. ഒരുമിച്ച് പിറക്കാതെ പോയ ഒരു സഹോദരനായാണ് എന്നെ കാണുന്നതെന്ന് ഒാരോ നിമിഷവും അദ്ദേഹത്തിെൻറ സാമീപ്യം എന്നെ ഒാർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.