ഹാഇലിലെ ചരിത്രപ്രാധാന്യമുള്ള ഖഫർ പള്ളി ആരാധനക്ക് വീണ്ടും തുറക്കുന്നു
text_fieldsഹാഇൽ: നൂറിലേറെ വർഷം പഴക്കമുള്ള ഹാഇലിൽ സ്ഥിതിചെയ്യുന്ന ഖഫർ പള്ളി അറ്റക്കുറ്റപ്പണി പൂർത്തിയാക്കി ആരാധനക്കായി വീണ്ടും തുറക്കുന്നു. അടുത്തിടെ രാജ്യത്തെ വിവിധ മേഖലകളിലെ പുരാതനവും ചരിത്രപരവുമായ പള്ളികൾ നവീകരിക്കാൻ അമീർ മുഹമ്മദ് ബിൻ സൽമാൻ പദ്ധതിക്ക് കീഴിൽ തുടക്കം കുറിച്ചിരുന്നു. ആദ്യഘട്ടത്തിൽ അഞ്ച് കോടി റിയാൽ ചെലവിൽ രാജ്യത്തെ 10 പ്രദേശങ്ങളിലായി 30ഓളം പുരാതന പള്ളികളാണ് പദ്ധതിക്ക് കീഴിൽ അറ്റക്കുറ്റപ്പണി പൂർത്തിയാക്കി നവീകരിക്കുന്നത്.
ഇതിെൻറ ഭാഗമായാണ് ഹാഇലിലെ ഖഫർ പള്ളിയും നവീകരിച്ചത്. ഹാഇൽ നഗരത്തിൽനിന്നും 20 കിലോ മീറ്റർ തെക്കുപടിഞ്ഞാറായി അൽ ഉല റോഡിനെ ബന്ധിപ്പിക്കുന്ന പ്രദേശത്തെ പഴയ പട്ടണമായ ഖഫറിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. 19ാം നൂറ്റാണ്ടിെൻറ ആദ്യ പകുതിയിൽ റുഖയ്യ ബിൻത് അബ്ദുല്ല എന്ന സ്ത്രീ തെൻറ ഭർത്താവിെൻറ മരണശേഷമാണ് ഖഫർ പള്ളി സ്ഥാപിച്ചത് എന്ന് പറയപ്പെടുന്നു. 1965ൽ പള്ളി പുതുക്കിപ്പണിയുകയും പ്രദേശത്തുനിന്നുള്ളവരും സമീപ ഗ്രാമങ്ങളിൽനിന്നുള്ളവരും വെള്ളിയാഴ്ച ജുമുഅക്കും മറ്റു നമസ്കാരങ്ങൾക്കുമെല്ലാം ഖഫർ പള്ളിയിലെത്തിയിരുന്നു.
കളിമണ്ണ്, കല്ല് എന്നിവകൊണ്ട് ചുമരുകളും മരംകൊണ്ടുള്ള മേൽക്കൂരയുമായാണ് ഖഫർ പള്ളി നിർമിച്ചിട്ടുള്ളത്. പള്ളിയുടെ ആകെ വിസ്തീർണം 638 ചതുരശ്ര മീറ്ററാണ്. 500 പേർക്ക് ഒരേ സമയം നമസ്കാരം നിർവഹിക്കാൻ സാധിക്കും. 1991ൽ പള്ളി ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിതിരുന്നു. റാഷിദ് അൽ സലാമി, സുലൈമാൻ റാഷിദ് അൽ സലാമി, മുഹമ്മദ് ഇസ്സ അൽ ഖുറൈസ്, അബ്ദുല്ല നാസർ അൽ ഗൈതി എന്നിവരാണ് പള്ളിയിലെ പ്രമുഖ ഇമാമുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.