Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യു​ടെ ച​രി​ത്രം...

സൗ​ദി​യു​ടെ ച​രി​ത്രം പ​റ​യും ശി​ലാ​ചി​ത്ര​ങ്ങ​ളു​ടെ ചാ​രു​ത

text_fields
bookmark_border
സൗ​ദി​യു​ടെ ച​രി​ത്രം പ​റ​യും ശി​ലാ​ചി​ത്ര​ങ്ങ​ളു​ടെ ചാ​രു​ത
cancel
camera_alt

സൗ​ദി അ​റേ​ബ്യ​യി​ൽ ക​ണ്ടെ​ത്തി​യ ശി​ലാ​ചി​ത്ര​ങ്ങ​ൾ 

ജു​ബൈ​ൽ: സൗ​ദി അ​റേ​ബ്യ​യു​ടെ സ​മ്പ​ന്ന​മാ​യ പൈ​തൃ​ക​വും സാം​സ്കാ​രി​ക ച​രി​ത്ര​വും രാ​ജ്യ​ത്തു​ട​നീ​ളം ചി​ത​റി​ക്കി​ട​ക്കു​ന്ന ശി​ലാ ലി​ഖി​ത​ങ്ങ​ളി​ൽ​നി​ന്നും വാ​യി​ച്ചെ​ടു​ക്കാം. പു​രാ​ത​ന​കാ​ലം മു​ത​ലു​ള്ള മ​ത, രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക അ​വ​സ്ഥ​ക​ളു​ടെ പ്രാ​തി​നി​ധ്യം വ്യ​ക്ത​മാ​ക്കു​ന്ന പാ​റ​ക​ളി​ലെ കൊ​ത്തു​പ​ണി​ക​ൾ നൂ​റ്റാ​ണ്ടു​ക​ൾ​ക്ക്​ മു​മ്പു​ള്ള ത​ല​മു​റ​യു​ടെ ജീ​വി​ത​വും വി​ളി​ച്ചോ​തു​ന്ന​വ​യാ​ണ്. അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​െൻറ തെ​ക്ക് ഭാ​ഗ​ത്തെ പൂ​ർ​വി​ക​ർ ബി.​സി 6000ൽ ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​നും വ​ള​ർ​ത്താ​നും തു​ട​ങ്ങി​യ​താ​യി ശി​ല​ക​ളി​ൽ കൊ​ത്തി​യി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​കു​ന്നു.

കൊ​ത്തു​പ​ണി​ക​ളി​ൽ ചി​ല​ത് 12000 ബി.​സി പ​ഴ​ക്ക​മു​ള്ള​വ​യാ​ണ്. പാ​ൽ, മാം​സം, തൊ​ലി​ക​ൾ, രോ​മ​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി മ​നു​ഷ്യ​ൻ ഉ​പ​യോ​ഗി​ച്ച മൃ​ഗ​ങ്ങ​ളു​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

വേ​ട്ട​യാ​ട​ലി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ​ത്തെ മൃ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് നാ​യ. ഇ​തും, ഉ​പ​ജീ​വ​ന​ത്തി​നാ​യി ക​ഴു​ത​ക​ളെ​യും കാ​ള​ക​ളെ​യും ഒ​ട്ട​ക​ങ്ങ​ളെ​യും വ​ള​ർ​ത്തി​യി​രു​ന്ന​താ​യും ചി​ത്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​െൻറ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്ത് ചി​ത​റി​ക്കി​ട​ക്കു​ന്ന പാ​റ​ക​ളി​ലെ ചി​ത്ര​ര​ച​ന​ക​ൾ ബി.​സി 4000 മു​ത​ൽ 2000 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ വേ​ട്ട​യാ​ട​ലും കാ​ലി​ക​ൾ മേ​യു​ന്ന രീ​തി​യും പ​രാ​മ​ർ​ശി​ക്കു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലെ കാ​ലാ​വ​സ്ഥ ചൂ​ട്​ വ​ള​രെ കൂ​ടി​യ​തും വ​ര​ണ്ട​തു​മാ​യി മാ​റി​യ​പ്പോ​ൾ ക​ന്നു​കാ​ലി​ക​ൾ ക്ര​മേ​ണ അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും പ​ക​രം വ​ര​ണ്ട അ​ന്ത​രീ​ക്ഷ​ത്തി​ന് അ​നു​യോ​ജ്യ മൃ​ഗ​ങ്ങ​ളാ​യ ഒ​ട്ട​ക​ങ്ങ​ൾ, കാ​ട്ടാ​ട്, ആ​ട് എ​ന്നി​വ സ​മൃ​ദ്ധ​മാ​വു​ക​യും ചെ​യ്​​തു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ഇൗ ​മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്​​ഥ കൂ​ടു​ത​ലാ​യി അ​ഭി​വൃ​ദ്ധി​പ്പെ​ട്ട​തും.

ത​ബൂ​ക്കി​െൻറ വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​റ​ക​ളി​ലാ​ണ് ഒ​ട്ട​ക​ങ്ങ​ളെ ആ​ദ്യം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഹാ​ഇ​ലി​ന്​ 40 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​യി അ​ൽ മാ​ലി​ഹി പ​ർ​വ​ത​നി​ര​യി​ലെ പാ​റ​ക​ളി​ൽ ഒ​ട്ട​ക​ങ്ങ​ൾ, ഒ​ട്ട​ക​പ്പ​ക്ഷി​ക​ൾ, സിം​ഹ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ചി​ത്ര​ങ്ങ​ളു​ണ്ട്. ഈ ​മൃ​ഗ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച് യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക​പ​ട്ടി​ക​യി​ൽ ഹാ​ഇ​ൽ ശൈ​ല ചി​ത്ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സൗ​ദി​അ​റേ​ബ്യ നീ​ക്കം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ഖ​സീം പ്ര​വി​ശ്യ​യി​ൽ ഒ​ട്ട​ക​പ്പ​ക്ഷി​ക​ൾ, സിം​ഹ​ങ്ങ​ൾ, പ​ശു​ക്ക​ൾ, ഒ​ട്ട​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ചി​ത്ര​ങ്ങ​ൾ ധാ​രാ​ള​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ​

െഎ​നു അ​ൽ ജു​വ മേ​ഖ​ല​യി​ലെ പാ​റ​ക​ളി​ൽ വേ​ട്ട​ക്കാ​ർ, കാ​ട്ടാ​ട്, ഒ​ട്ട​ക​പ്പ​ക്ഷി​ക​ൾ, ഒ​ട്ട​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണാം. ഉ​ഖ്​​ല​ത്ത് അ​ൽ സു​ഖൈ​ർ മേ​ഖ​ല​യി​ലെ ത​മി​യ പ​ർ​വ​ത​ത്തി​ൽ ഒ​ട്ട​ക​ങ്ങ​ളു​ടെ​യും കാ​ട്ടാ​ടു​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ കാ​ണാം. അ​ൽ ബു​ഖൈ​രി​യ പ്ര​ദേ​ശ​ത്തെ പാ​റ​ക​ളി​ൽ സിം​ഹ​ത്തി​െൻറ ചേ​തോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ളു​ണ്ട്.

സ​മാ​ന ശ്രേ​ണി​യി​ലു​ള്ള മൃ​ഗ​ചി​ത്ര​ങ്ങ​ൾ ദാ​വ​ദ്മി പ്ര​വി​ശ്യ​യി​ലെ മ​ധ്യ​മേ​ഖ​ല​യി​ലെ പാ​റ​ക​ളി​ൽ കാ​ണാം. ശി​ലാ​രേ​ഖ​ക​ൾ വേ​ട്ട​ക്കാ​ര​െൻറ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ച​ല​ന​ത്തെ​യും വേ​ട്ട​യാ​ട​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ളെ​യും കൃ​ത്യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു. സൗ​ദി സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം വി​ഷ​ൻ 2030െൻ​റ ഭാ​ഗ​മാ​യി വി​വി​ധ വി​ദേ​ശ ദൗ​ത്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് രാ​ജ്യ​ത്തി​ലെ പു​രാ​വ​സ്തു, ച​രി​ത്ര മേ​ഖ​ല​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും ശ്ര​മം ന​ട​ത്തു​ന്ന​താ​യി കി​ങ്​ സ​ഊ​ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ച​രി​ത്ര​വി​ഭാ​ഗം പ്ര​ഫ. ഡോ. ​സ​ൽ​മ ഹ​വ്സാ​വി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:history of Saudi Arabiarock paintingsjubil
News Summary - The history of Saudi Arabia and the beauty of rock paintings
Next Story