അബഹ വിമാനത്താവളത്തിനുനേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം
text_fieldsവിമാനത്താവളത്തിെൻറ ദൈനംദിന പ്രവർത്തനത്തെ ബാധിച്ചില്ല
ജിദ്ദ: ദക്ഷിണ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ വീണ്ടും യമൻ വിമത സായുധസംഘമായ ഹൂതികളുടെ ഡ്രോൺ ആക്രമണശ്രമം. ചൊവ്വാഴ്യാണ് വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ ആയുധങ്ങൾ നിറച്ച ഡ്രോൺ അയച്ചതെന്നും അതിനെ തടഞ്ഞു നശിപ്പിക്കാൻ സഖ്യസേനക്ക് സാധിച്ചതായും യമൻ സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. ആർക്കും പരിക്കോ ആളപായമോ ഇല്ല. സിവിലിയന്മാരെയും വസ്തുക്കളെയും ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തുന്നത് തുടരുകയാണ്. സൻആയിലെ ഇറാനിയൻ റെവലൂഷനറി ഗാർഡ് ജനറലുകളുടെ ആസൂത്രണമാണ് ആക്രമണത്തിനു പിന്നിലെന്നും വക്താവ് ആരോപിച്ചു. അതേസമയം, അബഹ വിമാനത്താവളത്തിെൻറ ദൈനംദിന പ്രവർത്തനങ്ങളെ ആക്രമണം ബാധിച്ചില്ല. വിമാന സർവിസുകളും പതിവുപോലെ ഒാപറേറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.