ഏറ്റവും കൂടുതൽ ഇൗന്തപ്പന ഇനങ്ങളുടെ കേന്ദ്രം: അൽഅഹ്സക്ക് ലോക റെേക്കാഡ്
text_fieldsദമ്മാം: രുചിൈവവിധ്യം നിറഞ്ഞ ഏറ്റവും കൂടുതൽ ഇൗന്തപ്പന ഇനങ്ങളുള്ള അൽഅഹ്സയിലെ തോട്ടങ്ങൾക്ക് ലോക റെക്കോഡ്. സൗദിയുെട പരമ്പരാഗത ഇൗന്തപ്പന കൃഷിയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും രൂപവത്കരിച്ച അൽഅഹ്സയിലെ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് ആണ് വൈവിധ്യ ഇൗത്തപ്പഴ ഇനങ്ങളെ ശേഖരിച്ച് രജിസ്റ്റർ ചെയ്ത് ഗിന്നസ് ബുക്കിൽ ഇടംനേടാൻ അവസരമൊരുക്കിയത്. 127 ഇൗത്തപ്പഴ ഇനങ്ങളാണ് അൽഅഹ്സയിലെ തോട്ടങ്ങളിൽ വിളയുന്നത്. ലോകത്തിെൻറ വിവിധയിടങ്ങളിലേക്ക് ഇവ കയറ്റിയയക്കുന്നുമുണ്ട്. ഈന്തപ്പനകൾക്കായി ഡേറ്റാബേസ് വികസിപ്പിക്കുന്നതിലും വംശനാശത്തിൽനിന്ന് സംരക്ഷിക്കുന്നതിനും പ്രാദേശിക കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളും ഫിസിയോളജിക്കൽ, മോർഫോളജിക്കൽ ഗവേഷണങ്ങളും ഇതിനൊപ്പം സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് നടത്തുന്നുണ്ടെന്ന് ഡയറക്ടർ ഖാലിദ് അൽ ഹുസൈനി പറഞ്ഞു. സൗദിയുെട നിരവധി ദേശീയ നേട്ടങ്ങൾക്ക് കൂടുതൽ നിറം നൽകുന്നതാണ് ഗിന്നസ് ബുക്ക് റെക്കോഡ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക മേഖലയിലെ ശാസ്ത്രഗവേഷണത്തെ സമ്പുഷ്ടമാക്കാനും സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും ഇത് കൂടുതൽ പ്രചോദനമാകും. അറബ് ജീവിതത്തിെൻറ അതിപ്രധാന ഭാഗമാണ് ഇൗത്തപ്പഴങ്ങൾക്കുള്ളത്. അതുകൊണ്ടുതന്നെ ഇതിന് ഒരു പാരമ്പര്യ ഗരിമകൂടിയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സ, ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പന മരുപ്പച്ചയാണ്. 30,000 ഏക്കറിൽ മൂന്ന് ദശലക്ഷം ഇൗന്തപ്പനകളാണ് ഇവിടെ കൃഷിചെയ്യുന്നത്. സൗദിയിലെ ഏറ്റവും മികച്ച ഇൗത്തപ്പഴങ്ങൾ വിളയുന്നതും ഈ താഴ്വരയിലാണ്. ഈന്തപ്പന ഇപ്പോൾ ലോകമെമ്പാടും വ്യാപകമായി വളരുന്നുണ്ട്. ഏകദേശം 240 മുതൽ 360 വരെ ഇനങ്ങളുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അമീർ ഹജ്ജ്, സെയ്ദി, ഖദ്രാവി, മെഡ്ജൂൾ എന്നിവ മികച്ച രുചിക്കും ഉന്നത ഗുണനിലവാരത്തിനും പേരുകേട്ട ചില മികച്ച ഇനങ്ങളാണ്. എന്നാലും അജ്വ എന്ന ഇനത്തിന് കൂടുതൽ പ്രത്യേകത കൽപിക്കുന്നു. എല്ലാ വർഷവും അൽഅഹ്സയിൽ ഇൗത്തപ്പഴ മേളകൾ നടക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.