Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമസ്​ജിദുൽ ഹറാമിൽ...

മസ്​ജിദുൽ ഹറാമിൽ പ്രത്യേക സുരക്ഷാ സേനയുടെ മാനുഷിക സേവന പ്രവർത്തനങ്ങൾ ​ശ്രദ്ധേയമാകുന്നു

text_fields
bookmark_border
മസ്​ജിദുൽ ഹറാമിൽ പ്രത്യേക സുരക്ഷാ സേനയുടെ മാനുഷിക സേവന പ്രവർത്തനങ്ങൾ ​ശ്രദ്ധേയമാകുന്നു
cancel
Listen to this Article

ജിദ്ദ: റമദാനിൽ മസ്​ജിദുൽ ഹറാമിൽ ഹജ്ജ്​ ഉംറ സുരക്ഷ പ്രത്യേക സേന വിവിധ വകുപ്പുകളുമായി സഹകരിച്ച്​ നടത്തി കൊണ്ടിരിക്കുന്ന മാനുഷിക സേവന പ്രവർത്തനങ്ങൾ ​ശ്രദ്ധേയമാകുന്നു. ഈ വർഷവും ഹജ്ജ്​ ഉംറ സുരക്ഷ​ ​സേനക്ക്​ കീഴിൽ നൂറുക്കണക്കിന്​ ഉദ്യോഗസ്ഥരെയാണ്​ ഹറമിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ നിരീക്ഷണത്തോടൊപ്പം വിവിധ സേവനങ്ങൾക്കായി വ്യത്യസ്ഥ ഷിഫ്​റ്റുകളിലായി നിയോഗിച്ചിരിക്കുന്നത്​. തിരക്ക്​ നിയന്ത്രിക്കുക, തീർഥാടകരുടെയും നമസ്​കരിക്കാനെത്തുന്നവരുടെയും പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുക, വഴിയറിയാത്തവർക്ക്​ വേണ്ട മാർഗനിർദേശങ്ങൾ നൽകുക, വഴിതെറ്റുന്ന കുട്ടികളെ ബന്ധുക്കളെത്തുന്നതു വരെ സംരക്ഷിക്കുക, പ്രായമായവരെ സഹായിക്കുക തുടങ്ങി വിവിധങ്ങളായ സേവനങ്ങളാണ്​ ഹറമിനകത്തും മുറ്റങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥർ ചെയ്തുകൊണ്ടിരിക്കുന്നത്​.

ഹജ്ജ്​, റമദാൻ സീസണുകളിൽ സുരക്ഷ സേന നടത്തിക്കൊണ്ടിരിക്കുന്ന മാനുഷിക സേവന പ്രവർത്തനങ്ങൾ പലപ്പോഴും പ്രദേശിക മാധ്യമങ്ങളിലും ഇടംപിടിക്കാറുണ്ട്​. കഴിഞ്ഞ ദിവസം ഹറം മുറ്റത്ത്​ മാതാപിതാക്കളിൽ നിന്ന്​ ഒറ്റപ്പെട്ടുപോയ ഒരു കൊച്ചു പെൺകുട്ടിയുടെ നെറ്റിത്തടം തുടച്ചു കൊടുത്തു അവളെ ആശ്വസിപ്പിക്കുന്ന ഒരു സുരക്ഷ ഉദ്യോഗസ്ഥന്റെ പടം സൗദി പ്രാദേശിക പത്രത്തിൽ ഇതിനകം വൈറലായിരിക്കുകയാണ്​​. ഹറമിൽ തീർഥാടകരെയും സന്ദർശകരെയും സേവിക്കുന്നതിൽ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിക്കൊണ്ടിരിക്കുന്ന മാനുഷിക സേവന പ്രവർത്തനങ്ങളുടെ വ്യക്തമായ ചിത്രമാണ്​ ഇത്​ പ്രതിഫലിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viralMasjid-ul-Haram
News Summary - The humanitarian work of the Special Security Forces at the Masjid-ul-Haram is noteworthy
Next Story