Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightെഎ​.സി.​എ​ഫ് മീ​ലാ​ദ്...

െഎ​.സി.​എ​ഫ് മീ​ലാ​ദ് കാ​മ്പ​യി​ൻ സ​മാ​പി​ച്ചു

text_fields
bookmark_border
െഎ​.സി.​എ​ഫ് മീ​ലാ​ദ് കാ​മ്പ​യി​ൻ സ​മാ​പി​ച്ചു
cancel
camera_alt

ഐ.​സി.​എ​ഫ് മീ​ലാ​ദ് കാ​മ്പ​യി​നി​ൽ​നി​ന്ന്​

റി​യാ​ദ്: ഐ.​സി.​എ​ഫ് റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ യൂ​നി​റ്റ് സെ​ക്ട​ർ ത​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ക്കാ​ല​മാ​യി ന​ട​ന്നു​വ​ന്നി​രു​ന്ന മീ​ലാ​ദ് കാ​മ്പ​യി​ൻ 'ജ​ൽ​സ​ത്തു​ൽ മ​ഹ​ബ്ബ' സം​ഗ​മ​ത്തോ​ടെ സ​മാ​പി​ച്ചു. വ്യ​ത്യ​സ്​​ത പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് സ​മ്പ​ന്ന​മാ​യി​രു​ന്നു മീ​ലാ​ദ് സ​മാ​പ​ന സം​ഗ​മം. ശൈ​ഖ്‌ അ​ബ്​​ദു​ൽ റ​ഷീ​ദ് അ​ൽ​ബാ​ഖ​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​നം ലോ​ക​ത്ത് സ​മാ​ധാ​ന​വും സ്നേ​ഹ​വും പ​ക​രു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ വ​ർ​ത്ത​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​ച​ക സ്നേ​ഹം പ്ര​ച​രി​പ്പി​ക്കു​ന്ന​തു​മൂ​ലം ഐ​ക്യ​വും സൗ​ഹാ​ർ​ദ​വും ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ സ​ഹാ​യ​ക​മാ​വു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഐ.​സി.​എ​ഫ് ദാ​ഇ അ​ബ്​​ദു​ല്ല സ​ഖാ​ഫി ഓ​ങ്ങ​ല്ലൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​കീ​ർ​ത്ത​ന സ​ദ​സ്സി​ന് ബ​ഷീ​ർ മി​സ്ബാ​ഹി, നൂ​റു​ദ്ദീ​ൻ സ​ഖാ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഐ.​സി.​എ​ഫ് രി​സാ​ല​ത്തു​ൽ ഇ​സ്​​ലാം മ​ദ്​​റ​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ദ്ഹ് ഗാ​നാ​ലാ​പ​ന​വും ന​ട​ന്നു.ഐ.​സി.​എ​ഫ് ഗ​ൾ​ഫ് ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മാ​സ്​​റ്റ​ർ മൈ​ൻ​ഡ്​-2021 ക്വി​സ് പ്രോ​ഗ്രാ​മി​ലെ സെ​ൻ​ട്ര​ൽ​ത​ല വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വും ഹാ​ദി​യ നാ​ലാം എ​ഡി​ഷ​നി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള സെ​ൻ​ട്ര​ൽ​ത​ല ഉ​പ​ഹാ​ര​ങ്ങ​ളും ഐ.​സി.​എ​ഫ് റി​യാ​ദ്‌ സെ​ൻ​ട്ര​ൽ സൗ​ദി റി​ട്ടേ​ൺ ഹെ​ൽ​പ്‌ ​െഡ​സ്ക്‌ വ​ള​ൻ​റി​യ​ർ​മാ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​പ​ത്ര​വും സം​ഗ​മ​ത്തി​ൽ ന​ൽ​കി.

സം​ഘ​ട​ന മു​ഖ​പ​ത്ര​മാ​യ പ്ര​വാ​സി വാ​യ​ന​യു​ടെ സെ​ൻ​ട്ര​ൽ​ത​ല കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന​വും സേ​വ​ന പ​ദ്ധ​തി​യാ​യ ഡ്ര​സ്​ ബാ​ങ്കി​െൻറ ഔ​പ​ചാ​രി​ക സ​മാ​രം​ഭ​വും നി​ർ​വ​ഹി​ക്ക​പ്പെ​ട്ടു.

ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി സ​ഖാ​ഫി ഒ​ള​മ​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലു​ഖ്മാ​ൻ പാ​ഴൂ​ർ, നാ​ഷ​ന​ൽ വി​ദ്യാ​ഭ്യാ​സ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​സ്സ​ലാം വ​ട​ക​ര, സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ നാ​സ​ർ അ​ഹ്സ​നി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ബ്​​ദു​സ്സ​ലാം പാ​മ്പു​രി​ത്തി, ഇ​ബ്രാ​ഹീം ക​രീം, അ​ബ്​​ദു​ൽ മ​ജീ​ദ് താ​നാ​ളൂ​ർ, ശ​മീ​ർ ര​ണ്ട​ത്താ​ണി എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. അ​ഷ്റ​ഫ് ഓ​ച്ചി​റ അ​വ​താ​ര​ക​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Milad campaign
News Summary - The I.C.F. Milad Campaign is over
Next Story