അബൂബക്കർ ഇരിങ്ങല്ലൂരിന് ഐ.സി.എഫ് യാത്രയയപ്പ് നൽകി
text_fieldsയാംബു: രണ്ടര പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന വേങ്ങര ഇരിങ്ങല്ലൂർ ചീനിപ്പടി സ്വദേശി ചൂരപ്പുലാക്കൽ അബൂബക്കറിന് ഐ.സി.എഫ് യാംബു സിറ്റി യൂനിറ്റും അദ്ദേഹം ജോലി ചെയ്തിരുന്ന റിദ ട്രേഡിങ് ആൻഡ് ഡെവലപ്മെൻറ് കമ്പനി അധികൃതരും യാത്രയയപ്പ് നൽകി.
ജീസാനിൽ വിവിധ സ്ഥാപനങ്ങളിൽ 19 വർഷം ജോലി ചെയ്ത അബൂബക്കർ എട്ടു വർഷമായി യാംബുവിൽ സ്വകാര്യ കമ്പനിയിൽ സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് ജോലി മതിയാക്കി മടങ്ങുന്നത്. ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (ഐ.സി.എഫ്) യാംബു സിറ്റി യൂനിറ്റ് എക്സിക്യുട്ടിവ് അംഗമായിരുന്നു. സംഘടന നൽകിയ യാത്രയയപ്പിൽ യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കെ.കെ. മുഹമ്മദ് സഖാഫി അധ്യക്ഷതവഹിച്ചു.
റിദ കമ്പനി അധികൃതർ നൽകിയ യാത്രയയപ്പിൽ അബൂബക്കറിനുള്ള ഉപഹാരം എൻജി. ഫാഇസ് അൽസഹ്ലി നൽകി. ശൈഖ് മുഹമ്മദ്, ഹാരിസ്, അനീസ്, ഇശാം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.