പ്രവാസികൾക്കുവേണ്ടി ടി.വി ചാനൽ തുടങ്ങുന്നത് ആലോചനയിൽ
text_fieldsറിയാദ്: രാജ്യത്ത് താമസിക്കുന്ന പ്രമുഖ പ്രവാസി സമൂഹങ്ങളുടെ ഭാഷകളിൽ ടെലിവിഷൻ ചാനലുകളോ മീഡിയ പ്ലാറ്റ്‌ഫോമുകളോ ആരംഭിക്കുന്നതിനെ കുറിച്ച് സൗദി ആലോചിക്കുന്നു. സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ചാനലുകൾ വഴി പ്രക്ഷേപണം അനുവദിക്കാനാവുമോ എന്ന് പരിശോധിക്കാൻ ശൂറ കൗൺസിൽ (സൗദി പാർലമെന്റ്) അതോറിറ്റിയോട് ആവശ്യപ്പെട്ടു.
സൗദി സംസ്‌കാരത്തെക്കുറിച്ച് രാജ്യത്തെ പ്രവാസി സമൂഹങ്ങൾക്കിടയിൽ അവബോധം വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകരിക്കുമെന്നാണ് കരുതുന്നത്. പ്രധാന വിഷയങ്ങളിൽ സൗദിയുടെ അന്താരാഷ്ട്ര നിലപാടുകൾ മെച്ചപ്പെടുത്തുന്നതും ഈ നീക്കം ലക്ഷ്യമിടുന്നുണ്ടെന്ന് വൈസ് പ്രസിഡന്റ് ഡോ. മിഷാൽ സാൽമിയുടെ അധ്യക്ഷതയിൽ ചേർന്ന ശൂറ സെഷൻ അഭിപ്രായപ്പെട്ടു.
കൗൺസിൽ മീഡിയ കമ്മിറ്റി മേധാവി അതാ അൽസുബൈത്തി അവതരിപ്പിച്ച അതോറിറ്റിയുടെ വാർഷിക റിപ്പോർട്ട് അംഗീകരിക്കുന്നതിനിടെയാണ് കൗൺസിൽ ഈ ആവശ്യം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.