ഇഹ്സാൻ ചാരിറ്റി പദ്ധതിയിൽ 50 കോടി റിയാൽ കവിഞ്ഞു
text_fieldsജിദ്ദ: ഇഹ്സാൻ പ്ലാറ്റ്ഫോം വഴി ആരംഭിച്ച ചാരിറ്റി പദ്ധതിയിൽ 50 കോടി റിയാൽ കവിഞ്ഞു. കുറഞ്ഞ ദിവസത്തിനുള്ളിൽ ഇത്രയും കോടികൾ ലഭിക്കാനിടയായത് രാജ്യത്തെ ജനങ്ങളുടെ ഉദാര മനസ്കത വെളിവാക്കുന്നതാണ് -സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി വ്യക്തമാക്കി.
പ്ലാറ്റ്ഫോമിെൻറ വിജയത്തെ അതോറിറ്റി മേധാവി ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാമിദി പ്രശംസിച്ചു. ദൈവത്തിനു സ്തുതി നേരുന്നതോടൊപ്പം ഏറെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പദ്ധതിയിലേക്ക് സംഭാവന നൽകാൻ അതീവ താൽപര്യമാണ് കാണിച്ചത്. തുടക്കത്തിൽ തന്നെ ഇരുവരും സംഭാവന നൽകുകയുണ്ടായി.
സൗദിയിലെ ജനങ്ങളും വ്യക്തികളും സ്ഥാപനങ്ങളും അവരെ പിന്തുടർന്ന് സംഭാവ നൽകിയപ്പോൾ 50 കോടി കവിഞ്ഞിരിക്കുന്നു. ജീവകാരുണ്യ പ്രവർത്തന മേഖല വികസിപ്പിക്കുന്നതിനും നൂതന സാേങ്കതിക വിദ്യകൾ അതിനായി ഉപയോഗപ്പെടുത്താനും രാജ്യത്തെ വിവിധ മേഖലകളിൽ അതിെൻറ പങ്ക് വേഗത്തിലെത്താനുമാണ് അതോറിറ്റി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അതോറിറ്റി പ്രസിഡൻറ് പറഞ്ഞു.
ഇഹ്സാൻ പ്ലാറ്റ്ഫോമിലൂടെ ഇതിനകം 50 കോടി റിയാൽ സംഭാവന ലഭിച്ചത് ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്ന് സി.ഇ.ഒ എൻജിനീയർ അബ്ദുൽ അസീസ് അൽഹമാദി പറഞ്ഞു. ഭരണാധികാരികൾ നൽകിയ ഉദാരമായ സംഭാവനകളുടെ അടിസ്ഥാനത്തിൽ നിരവധി വ്യാപാരികൾ, വൻകിട കമ്പനികൾ, സമൂഹത്തിെൻറ മുതിർന്ന വ്യക്തിത്വങ്ങൾ പദ്ധതിക്ക് നൽകിയ പിന്തുണ നൽകിയതാണ് സംഖ്യ ഇത്രയുമെത്താൻ കാരണമാതെന്നും അദ്ദേഹം പറഞ്ഞു.
സംഭാവന തുക ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് നേരിട്ട് എത്തിക്കും.
99 ശതമാനവും രാജ്യത്തിനകത്തെ 13 മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിരിക്കും ചെലവഴിക്കുക. ഒരു ശതമാനം കിങ് സൽമാൻ റിലീഫ് കേന്ദ്രവുമായി സഹകരിച്ച് രാജ്യത്തിനു പുറത്തേക്ക് പോകും. എല്ലാ ഇ-പേയ്മെൻറ് രീതികളും പ്ലാറ്റ്ഫോം ലഭ്യമാക്കും. കൂടാതെ സാമ്പത്തിക തുകകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ ദാതാവിന് കാണാനാകും.
എല്ലാ ഇടപാടുകളും സർക്കാറിെൻറ ഉന്നതതല ഏജൻസികളുടെ മേൽനോട്ടത്തിലായിരിക്കും നടക്കുകയെന്നും സി.ഇ.ഒ പറഞ്ഞു.
അടുത്തിടെയാണ് സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആസ്ഥാനത്ത് ഇഹ്സാൻ ചാരിറ്റി പ്ലാറ്റ്ഫോം ആരംഭിച്ചത്.
അതിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് രാജ്യവ്യാപകമായി ദേശിയ ചാരിറ്റി കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ദാനധർമങ്ങളുടെ മൂല്യങ്ങൾ വർധിപ്പിക്കുക, വ്യക്തി, സ്വകാര്യ മേഖല തലങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.