െഎ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് റിയാദിൽ രണ്ടു നേതൃത്വം
text_fieldsറിയാദ്: െഎ.എൻ.എല്ലിൽ കേരളത്തിലുണ്ടായ ചേരിതിരിവ് സൗദി പോഷക ഘടകത്തിൽ കൂടുതൽ രൂക്ഷമാകുന്നു. പ്രസിഡൻറ് അബ്ദുൽ വഹാബിെൻറയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിെൻറയും ചേരികളായി മാറി റിയാദിൽ രണ്ട് സെൻട്രൽ കമ്മിറ്റികൾ ഉടലെടുത്തു. രണ്ടു കൂട്ടരും തങ്ങളാണ് ഒൗദ്യോഗിക വിഭാഗമെന്ന് അവകാശപ്പെടുന്നുണ്ട്. രണ്ടു സെൻട്രൽ കമ്മിറ്റികളും പ്രഖ്യാപിച്ച വാർത്തക്കുറിപ്പുകൾ വെവ്വേറെയായി മാധ്യമങ്ങൾക്ക് ലഭിച്ചു. ചേരിതിരിവ് രൂക്ഷമെന്ന് വ്യക്തമാക്കുന്നതാണ് രണ്ടു വാർത്തക്കുറിപ്പുകളും.
ഇരിക്കൂർ പക്ഷത്ത് റസാഖ് കാസർകോട് പ്രസിഡൻറ്
കാസിം ഇരിക്കൂർ പക്ഷത്തോട് ചേർന്നുനിൽക്കുന്നവർ കഴിഞ്ഞദിവസം വെർച്വലായി യോഗം ചേർന്ന് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ച അതേസമയത്തുതന്നെ അബ്ദുൽ വഹാബ് വിഭാഗവും യോഗം ചേർന്ന് മറ്റൊരു കമ്മിറ്റിയെ പ്രഖ്യാപിച്ചു.
കാസിം ഇരിക്കൂർ പക്ഷത്തിെൻറ കമ്മിറ്റി ഭാരവാഹികൾ: റസാഖ് കാസർകോട് (പ്രസി.), അഫ്സൽ കാട്ടാംപള്ളി (ജന. സെക്ര.), അബ്ദുല്ല പെരിന്തൽമണ്ണ (ട്രഷ.), കബീർ വാഴൂർ (വൈ. പ്രസി.), റിയാസ് നിലമ്പൂർ (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ. ഒാൺലൈനായി നടന്ന യോഗം, ധർമത്തിനു വേണ്ടി പോരാടിയ ഇബ്രാഹിം സുലൈമാൻ സേട്ടിെൻറ പ്രസ്ഥാനത്തെ കരിവാരി തേക്കാൻ ശ്രമിക്കുന്നവർ സ്വയം ഇളഭ്യരാകുമെന്ന് അഭിപ്രായപ്പെട്ടു.
പല ഘട്ടങ്ങളിലായി പുറത്താക്കിയവരുടെയും പുറത്തുപോയവരുടെയും പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയവരുടെയും പേരുകൾ കൂട്ടിച്ചേർത്ത് ഐ.എം.സി.സിക്ക് എതിരെ ആരോപണം ഉന്നയിക്കുകയാണ് ചിലരെന്നും യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
പുറത്താക്കിയവരുടെയും പുറത്തുപോയവരുടെയും കാര്യത്തിൽ എന്തു തീരുമാനമാണ് പാർട്ടി എടുക്കക എന്ന വിഷയം യോഗത്തിൽ ചർച്ച ചെയ്തു. അഖിലേന്ത്യ നേതൃത്വം പുറത്താക്കിയവരെ തിരിച്ചെടുക്കേണ്ടത് പാർട്ടിയുടെ ദേശീയ നേതൃത്വമാണെന്നും ബാക്കിയുള്ളവർക്ക് തെറ്റു തിരുത്തി വരാമെന്നും അവരെ പാർട്ടി സ്വാഗതം ചെയ്യുമെന്നും സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് സൈദ് കള്ളിയത്തും ജനറൽ സെക്രട്ടറി ഉസ്മാൻ അത്തോളിയും പ്രവത്തകരെ അറിയിച്ചു.
യോഗം സൈദ് കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. ഉസ്മാൻ അത്തോളി അധ്യക്ഷത വഹിച്ചു.യോഗത്തിൽ റിയാദിൽനിന്ന് സാവിയോ, വഹാബ് പുറപ്പാട്, മഷൂദ് തയ്യിൽ, ജിദ്ദയിൽ നിന്ന് ഹക്കീം, കെ.പി. വേങ്ങര എന്നിവരും പെങ്കടുത്തു.യൂനുസ് സലിം സ്വാഗതവും ഇസഹാഖ് തയ്യിൽ നന്ദിയും പറഞ്ഞു.
വഹാബ് പക്ഷത്ത് നാസർ കുറുമാത്തൂർ പ്രസിഡൻറ്
അബ്ദുൽ വഹാബ് വിഭാഗത്തിെൻറ ഓൺലൈൻ കൗൺസിൽ യോഗം ഐ.എം.സി.സി നാഷനൽ പ്രസിഡൻറ് എ.എം. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. നാസർ കുറുമാത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് അറബി മുഖ്യ പ്രഭാഷണം നടത്തി. ഐ.എം.സി.സി ജി.സി.സി ട്രഷറർ സയ്യിദ് ശാഹുൽ ഹമീദ് മംഗലാപുരം തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി നാസർ കുറുമാത്തൂർ (പ്രസി.), എ.പി. മുഹമ്മദ്കുട്ടി (വർക്കിങ് പ്രസി.), മുഹമ്മദ് ഫാസിൽ വാവാട് (ജന. സെക്ര.), ഷാജഹാൻ ബാവ പൂക്കോട്ടൂർ (ഓർഗ. സെക്ര.), റിയാസ് ഇരുമ്പുചോല (ട്രഷ.), റഷീദ് ചിറക്കൽ, നാസർ തോട്ടുങ്ങൽ (വൈ. പ്രസി.), ഗഫൂർ വാവാട്, റഷീദ് ബാലുശ്ശേരി (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
സയ്യിദ് ഷാഹുൽ ഹമീദ്, സി.കെ. അഷ്റഫ് കൊടുവള്ളി, ഖാദര്‍ വാവാട്, മൂസ ചോലയിൽ, ടികെ. ഉമർ, സക്കീര്‍ പാലക്കുറ്റി, ഖാലിദ് പുള്ളിശ്ശേരി, എം. ഷഫീഖ്, സി.പി.കെ. ബാദുഷ, പി. ബഷീര്‍, അബ്ദുൽ അസീസ് പെരിന്തല്‍മണ്ണ, സി.പി. ലത്തീഫ്, ടി. മുഹമ്മദ്, റഷീദ് പന്നിയൂക്കിൽ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. സൗദി ഐ.എം.സി.സിയുടെയും വിവിധ യൂനിറ്റ് കമ്മിറ്റികളുടെയും ഭാരവാഹികളായ മുഫീദ് കൂരിയാടാൻ, എൻ.കെ. ബഷീർ, അബ്ദുറഹ്മാൻ ഹാജി കണ്ണൂർ, യൂനുസ് മൂന്നിയൂർ, അബ്ദുൽ കരീം, നവാഫ് ഒസി തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ഫാസിൽ വാവാട് സ്വാഗതവും ഷാജഹാൻ ബാവ നന്ദിയും പറഞ്ഞു. ഐ.എൻ.എല്ലിലെ സംഘടനാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സൗദി നാഷനൽ കമ്മിറ്റി എടുക്കുന്ന നിലപാടുകൾക്ക് പൂർണ പിന്തുണ നൽകുന്ന സംഘടന പ്രമേയം യോഗം അംഗീകരിച്ചു.
കഴിഞ്ഞദിവസങ്ങളിൽ പുതിയ ഐ.എം.സി.സി കമ്മിറ്റി എന്ന പേരിലും മെമ്പർഷിപ്പ് കാമ്പയിൻ എന്ന പേരിലും റിയാദിൽനിന്നും വന്ന പത്രവാർത്തകൾ വ്യാജമാണ്. ആ വാർത്തകളിൽ പേര് പരാമർശിക്കപ്പെട്ടവരിൽ മൂന്നുപേർ നേരത്തെ ഐ.എം.സി.സി ഘടകങ്ങളിൽ നിന്നും സംഘടനാ നടപടിക്ക് വിധേയരായവരാണ്. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട മറ്റെല്ലാവരും ഐ.എം.സി.സിയുമായി കഴിഞ്ഞ കാലങ്ങളിലോ നിലവിലോ ഒരു ബന്ധവും ഇല്ലാത്തവരാണെന്നും പലരും ഇത്തരമൊരു കമ്മിറ്റിയിൽ ഉൾപ്പെട്ട വിവരം തന്നെ അറിയാത്തവരുമാണെന്ന് തങ്ങൾ നടത്തിയ അന്വേഷണത്തിൽ തെളിവ് സഹിതം ബോധ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.