ഇൻകാസ് ഷാർജ കമ്മിറ്റി 'സംഗമം-2021' സംഘടിപ്പിച്ചു
text_fieldsഷാർജ: ഇൻകാസ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സംഗമം-2021' വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണാഘോഷം, ഗാന്ധിജയന്തി ദിനാഘോഷം, വീട്ടമ്മമാർക്കായി പായസ പാചക മത്സരം, 10,12 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഇൻകാസ് നേതാവായിരുന്ന എം.എം. സുൽഫിക്കിെൻറ ഓർമക്കായി ഏർപ്പെടുത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ഇൻകാസ് യു.എ.ഇ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ടി.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഷാർജ കമ്മിറ്റി പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം അധ്യക്ഷതവഹിച്ചു.
സിനിമ നിർമാതാവ് സോഹൻ റോയ് മുഖ്യാതിഥിയായിരുന്നു. പുന്നക്കൽ മുഹമ്മദലി, അബ്ദുല്ല മല്ലച്ചേരി, കെ. ബാലകൃഷ്ണൻ, വി.കെ. മുരളീധരൻ, ശ്രീനാഥ് കാടഞ്ചേരി, ഷാജി ജോൺ, ബിജു എബ്രഹാം, എസ്.എം. ജാബിർ, കെ. അബ്ദുൽ മജീദ്, കെ.എം. അബ്ദുൽ മനാഫ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഗാനമേള, തിരുവാതിരക്കളി, മാർഗംകളി, ഒപ്പന തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ഇൻകാസ് ഷാർജ ജന. സെക്രട്ടറി വി. നാരായണൻ നായർ സ്വാഗതവും മാത്യു ജോൺ നന്ദിയും പറഞ്ഞു.
പായസ പാചക മത്സരത്തിൽ ഹിരണ്യ ജയ പ്രബിൻ ഒന്നാം സ്ഥാനവും, നബീസത്ത് മുഹമ്മദ് സെയ്ത് രണ്ടാം സ്ഥാനവും, ടീം ബെൻഹർ മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ 10, 12 പരീക്ഷകളിൽ ഷാർജ ഇന്ത്യൻ സ്കൂളിൽനിന്നും ഉന്നത വിജയം നേടിയ വിദ്യർഥികളായ അഞ്ജലി ദീപു, അനിത ജേക്കബ്, ടിനി തോമസ്, അസ്ര ഫൈറൂസ്, സുദീപ്തി ചന്ദ്രൻ, ആഷിഖ് നൂർ സുധീർ, നന്ദന കൃഷ്ണദാസ്, റിയോന മുറേൽ ഡിസൂസ എന്നിവരെയും, മറ്റ് സ്കൂളുകളിൽനിന്നും ഉന്നത വിജയം നേടിയ ഇൻകാസ് അംഗങ്ങളുടെ മക്കളായ രേഷ്ന എബ്രഹാം, ഫയാസ് അൻസാർ, ആൻ ബിജു എബ്രഹാം, അബ്ദുല്ല സഹൽ, അഷ്ഫാഖ് നൗഷാദ്, ഫാത്തിമ അബ്ദുൽ മജീദ്, ജസീല ജാസിർ എന്നീ വിദ്യാർഥികളെ വിദ്യാഭ്യാസ അവാർഡുകൾ നൽകി അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.