ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ജയിൽ സന്ദർശനം നടത്തി
text_fieldsബുറൈദ: അൽഖസീം പ്രവിശ്യയിലെ ഉനൈസ, അൽറാസ് എന്നിവിടങ്ങളിലെ ജയിലുകളിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. അൽറാസ് ജയിലിൽ ഒരു കൊലപാതക കേസിലെ പ്രതിയടക്കം അഞ്ചും ഉനൈസയിൽ എട്ടും തടവുകാരാണ് ഇന്ത്യക്കാരായി ഉള്ളത്. മറ്റുള്ളവർ മദ്യപാനം, നാട്ടിലേക്ക് അമിതമായി പണമയക്കൽ, മറ്റ് സാമ്പത്തിക ക്രമക്കേടുകൾ, കത്തിക്കുത്ത്, ലൈംഗികാതിക്രമം, നിയമവിരുദ്ധർക്ക് യാത്രസഹായം ചെയ്യൽ എന്നീ കേസുകളിലാണ് ശിക്ഷയനുഭവിക്കുന്നത്. ഇതിൽ മൂന്നുപേർ ശിക്ഷ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ മോചനം കാത്ത് കഴിയുന്നവരാണ്.
എംബസിയിലെ ജയിൽ അറ്റാഷെ രാജേഷ് കുമാർ, ജയിൽ വിഭാഗം ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, ഇന്ത്യൻ വളൻറിയർ ഫൈസൽ ആലത്തൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ശിക്ഷ കാലാവധി കഴിഞ്ഞവർക്ക് ജയിൽ മോചനത്തിനുള്ള നിയമപരമായ ശ്രമങ്ങൾ തുടരുമെന്നും യാത്രരേഖകൾ ലഭ്യമാക്കുമെന്നും ഉറപ്പുനൽകിയാണ് ഉദ്യോഗസ്ഥർ തിരിച്ചുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.