ഇന്ത്യൻ ഹാജിമാർക്ക് ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ സ്വീകരണം നൽകി
text_fieldsമക്ക: മദീനയിൽനിന്ന് ആദ്യമായി മക്കയിലെത്തിയ ഇന്ത്യൻ ഹജ്ജ് സംഘത്തിന് ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ സ്വീകരണം നൽകി. മുസല്ലയും തസ്ബീഹ് മാലയും അടങ്ങിയ കിറ്റുകൾ വിതരണം നടത്തിയാണ് ആർ.എസ്.സി വളന്റിയർമാർ ഹാജിമാരെ സ്വീകരിച്ചത്.
ഐ.സി.എഫ്, ആർ.എസ്.സി, ഹജ്ജ് കോർ വളന്റിയർമാർ ഉൾപ്പെടെ ധാരാളം നേതാക്കളും പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുത്തു. ഷാഫി ബാഖവി, ഹനീഫ് അമാനി, ജമാൽ മുക്കം, ഹുസൈൻ ഹാജി, അലി കോട്ടക്കൽ, അഹ്മദ് കബീർ, സിറാജ് വില്യാപ്പള്ളി, റഷീദ് അസ്ഹരി, അനസ് മുബാറക്, ഷെഫിൻ ആലപ്പുഴ, ഷബീർ ഖാലിദ് റഷീദ് വേങ്ങര, അബ്ദുൽറഹ്മാൻ, ജുനൈദ് കൊണ്ടോട്ടി, മുഹമ്മദ് അലി വലിയോറ, റഹൂഫ് സഖാഫി, ഷകീർ ഖാലിദ്, ഇമാംഷ ഷാജഹാൻ, ഖയ്യൂമ് ഖാദിസിയ്യ്, സഫ്വാൻ കൊടിഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.