അഫ്ഗാൻ ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കണം –ഒ.െഎ.സി
text_fieldsജിദ്ദ: അഫ്ഗാൻ ജനതയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കാനും ജീവൻ സംരക്ഷിക്കാനും എല്ലാ അഫ്ഗാൻ സംഘടനകളോടും ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) ആവശ്യപ്പെട്ടു.
അഫ്ഗാൻ ജനതയുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ അക്രമങ്ങൾ ഉപേക്ഷിക്കണം. ശാശ്വത സമാധാനം, സ്ഥിരത, മാന്യവും സന്തോഷകരുമായ ജീവിതം എന്നിവ സ്ഥാപിക്കണമെന്നും ഒ.െഎ.സി പറഞ്ഞു. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ ഒാർഗനൈസേഷൻ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
എത്രയും വേഗം അവിടെ സുരക്ഷയും സമാധാനവും സ്ഥാപിക്കാൻ ഒ.െഎ.സി ആഗ്രഹിക്കുന്നു. അഫ്ഗാനിസ്താൻ സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയെ പിന്തുണക്കും. അഫ്ഗാൻ ജനതക്കൊപ്പം നിൽക്കുമെന്നും ഒ.െഎ.സി ജനറൽ സെക്രേട്ടറിയറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.