ഇസ്രായേൽ ആക്രമണം നിർത്തലാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം –ഒ.െഎ.സി
text_fieldsജിദ്ദ: ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണം നിർത്തലാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഒ.െഎ.സി ആവശ്യപ്പെട്ടു. അൽഅഖ്സ പള്ളിയുടെ പവിത്രക്കെതിരെ ഇസ്രായേൽ അധിനിവേശ സേന തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നിയമലംഘനങ്ങളെയും ആക്രമണങ്ങളെയും അപലപിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര കരാറുകളും ഉടമ്പടികളും പാലിക്കാൻ ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തുകയും മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കും അപകടമുണ്ടാക്കുന്ന ഗുരുതര ലംഘനങ്ങൾക്കും ആക്രമണങ്ങൾക്കും അറുതിവരുത്തണമെന്നും ഒ.െഎ.സി ആവശ്യപ്പെട്ടു.
അൽഅഖ്സ പള്ളിയിൽ നമസ്കരിക്കാനെത്തുന്നവർക്കെതിരെ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണവും അതിെൻറ കവാടങ്ങൾ അടച്ച് പ്രവേശനവും സഞ്ചാരവും നിയന്ത്രിക്കുകയും ചെയ്യുന്നത് ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കലാണ്. അന്താരാഷ്ട്ര നിയമത്തിെൻറയും മാനുഷികതയുടെയും ഗുരുതരമായ ലംഘനമാണ്. ഫലസ്തീൻ ജനതക്കൊപ്പം ഒ.െഎ.സിയുണ്ടാകും. അന്താരാഷ്ട്ര നിയമങ്ങൾക്കും അറബ് സമാധാന സംരംഭങ്ങൾക്കുമനുസൃതമായും ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണം. 1967ലെ അതിർത്തി നിലനിർത്തി, കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും ഒ.െഎ.സി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.