ഖുർആൻ പഠനം വ്യാപകമാക്കിയത് ഇസ്ലാഹി പ്രസ്ഥാനം -അബ്ദുൽ ഖയ്യൂം ബുസ്താനി
text_fieldsജിദ്ദ: കഴിഞ്ഞ 40 വർഷങ്ങൾക്കിടയിൽ ലോക മലയാളികളിൽ ഖുർആൻ പഠനം ജനകീയമാക്കിയതിൽ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണെന്ന് ‘ലേൺ ദ ഖുർആൻ’ ഡയറക്ടറും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറുമായ അബ്ദുൽ ഖയ്യൂം ബുസ്താനി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘യൗമുൽ ഖുർആൻ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖുർആൻ സൂക്തങ്ങൾ ബോർഡിലെഴുതിയാൽ അതിന്റെ പൊടി താഴെ വീണ് ആളുകൾ ചവിട്ടുമെന്ന മുടന്തൻ ന്യായം പറഞ്ഞുകൊണ്ട് ഖുർആൻ ക്ലാസുകളൊക്കെ ഒരുകാലത്ത് പൗരോഹിത്യം വിലക്കിയിരുന്നു. എന്നാൽ, ഇന്ന് എല്ലാവരും ഖുർആൻ പഠിക്കാനും അതിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും മുന്നോട്ട് വരുന്നു.
സെൻറർ ജി.സി.സി കോഓഡിനേറ്റർ മുഹമ്മദ് സുൽഫിക്കർ ആമുഖപ്രഭാഷണം നടത്തി. ‘ഖുർആൻ; ചിന്തിക്കുന്നവർക്ക് എളുപ്പമാണ്’ എന്ന വിഷയത്തിൽ ബാദുഷ ബാഖവി, ‘അജയ്യമാണ് ഖുർആൻ’ എന്ന വിഷയത്തിൽ ചുഴലി സ്വലാഹുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു. കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറിയും വണ്ടൂർ സലഫിയ്യ കോളജ് പ്രിൻസിപ്പലുമായ യൂസുഫലി സ്വലാഹി ചടങ്ങിൽ സംബന്ധിച്ചു.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ തഹ്ഫീള് വിദ്യാർഥികളും റിയാദിലെ ഹിഫ്ള് വിദ്യാർഥികളും ചേർന്ന് അവതരിപ്പിച്ച ‘മാഹിർ അൽഖുർആൻ’ എന്ന പരിപാടി ശ്രദ്ധേയമായി. അബ്ദുൽ ഖയ്യും ബുസ്താനി, ഹാഫിള് ഫർഹാൻ, ഹാഫിള് ഇസ്സുദ്ദീൻ സ്വലാഹി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
അൽഫിത്റ ഹിഫ്ള് മത്സരങ്ങളിൽ ബിഗ്നർ തലത്തിൽ ഹൻദല ഹാഷിർ (ഒന്ന്), ഇഷ അസ്ലിൻ (രണ്ട്), ലൂത്ത് ഷബീർ (മൂന്ന്) എന്നിവരും ലെവൽ വൺ തലത്തിൽ ആയിഷ ഹമീദ് (ഒന്ന്), യൂസുഫ് അഹമ്മദ് ഷരീഫ് (രണ്ട്), ഹജൂൻ കൂനി, ആഖിൽ അമീൻ (മൂന്ന്) എന്നിവർ വിജയിച്ചു.
ലെവൽ ടു വിദ്യാർഥികളുടെ ഖുർആൻ പാരായണത്തിൽ അമൽ ശിഹാബ് (ഒന്ന്), ഐദിൻ ബഷീർ (രണ്ട്), റയ്യാ റസാൻ (മൂന്ന്) എന്നിവർ സമ്മാനാർഹരായി. മദ്റസ വിദ്യാർഥികൾക്കായി നടന്ന ഖുർആൻ പാരായണ മത്സരത്തിൽ കിഡ്സ് തലത്തിൽ റഹാൻ മുഹമ്മദ്, മെഹ്സ ബാബു, റുആൻ മുഹമ്മദ് എന്നിവരും ജൂനിയർ ഗേൾസിൽ നിദ നൂരിഷ, റുവ ഹനീൻ, നതാശ എന്നിവരും സീനിയർ ഗേൾസിൽ നഷ ഹനൂൻ, ആയിഷ ഷാഫി, അമീന ആശിഖ്, ആയിഷ ബിൻത് അർഷാദ്.
സീനിയർ ബോയ്സിൽ അബ്ദുള്ള അഷ്റഫ്, യാസൻ സാബിർ, മുഹമ്മദ് ഷാസിൻ, ജൂനിയർ ബോയ്സിൽ ഐമൻ ആശിഖ്, റയാൻ ഷഹബാസ്, അബ്ദുൽ ഹലിം എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മാതാപിതാക്കൾക്കായി സംഘടിപ്പിച്ച തജ്വീദ് മത്സരത്തിൽ ഫാത്തിമ മുഹമ്മദ് ലക്മീൽ, സി. നജ്മ, കെ.എം സക്കിയ എന്നിവരും മുതിർന്നവർക്ക് നടന്ന തജ്വീദ് മത്സരത്തിൽ ഷാഫി മജീദ്, അബ്ബാസ് ചെമ്പൻ, ജംഷാദ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായി. വിജയികൾക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ബാസ് ചെമ്പെൻറ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.